തൃശൂര്‍ പൂരം കലക്കല്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. മൂന്ന് തലത്തില്‍ അന്വേഷണം നടക്കും. ഡിജിപിയും ക്രൈംബ്രാഞ്ചും ഇന്‍റലിജന്‍സും അന്വേഷിക്കും . ഗൂഢാലോചനയിലും പൊലീസ് വീഴ്ചയിലും അന്വേഷണം ഉണ്ടാവും. മനോരമ ന്യൂസിന് ലഭിച്ച വിവരാവകാശരേഖയാണ് നിര്‍ണായകമായത്. എഡിജിപി: എം.ആര്‍.അജിത്കുമാറിനെ തല്‍ക്കാലം മാറ്റില്ല. പൂരം കലക്കലില്‍ അന്തിമറിപ്പോര്‍ട്ട് വരട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട് നേരത്തെ തള്ളിയിരുന്നു.