• മുഖ്യമന്ത്രിയുടെ അപ്പന്‍റെ അപ്പനായാലും മറുപടിയെന്ന് പറഞ്ഞതിന് മാപ്പ് പറഞ്ഞ് അന്‍വര്‍
  • മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി.വി.അന്‍വര്‍. നാക്കുപിഴയെന്നും അപ്പന്‍റെ അപ്പനായാലും മറുപടിയെന്ന് പറഞ്ഞതിന് മാപ്പ് പറയുന്നുവെന്നും അന്‍വര്‍ ഫെയ്ബുക്കില്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അന്‍വര്‍. Also Read: 'എസ്ഐടി ശരിയായ അന്വേഷണം നടത്തുന്നില്ല'; പൊലീസില്‍ വിശ്വാസമില്ലെന്ന് അന്‍വര്‍...


അതേസമയം, പി.വി.അൻവർ ഇനി പ്രത്യേക ബ്ലോക്കായി  നിയമസഭയിൽ ഇരിക്കും.  അൻവറിന്റെ സീറ്റ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ നാലാംനിരയിൽ നൽകാൻ സ്പീക്കർ നിർദേശിച്ചു. അൻവറിന്റെ കത്ത് പരിഗണിച്ചാണ് നടപടി.ഇടതുപക്ഷത്തു നിന്ന് മാറിയ അൻവറിന് പ്രതിപക്ഷനിരയിൽ സീറ്റ് അനുവദിച്ചെങ്കിലും അത് വേണ്ടെന്ന് അദ്ദേഹം സ്പീക്കറെ അറിയിച്ചിരുന്നു. വേറെ സീറ്റ് നൽകിയില്ലെങ്കിൽ നിലത്തിരിക്കുമെന്ന ഭീഷണിയും അൻവർ മുഴക്കിയിരുന്നു.

ENGLISH SUMMARY:

PV Anwar apologized for his remarks against Chief Minister Pinarayi Vijayan