തൃശൂര്‍ പൂരം കലക്കലില്‍ സര്‍ക്കാരിന് എട്ടു വീഴ്ചകള്‍ സംഭവിച്ചുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പ് വാഹനക്കുരുക്കില്‍ പെട്ടു. ആനയ്ക്ക് കടന്നുപോകാനാകാത്ത വിധം ബാരിക്കേഡുകള്‍ വച്ചു. അനുഭവസമ്പത്തില്ലാത്ത കമ്മിഷണറെ നിയമിച്ചു. എണ്ണയുമായി പോയ ദേവസ്വം ഉദ്യോഗസ്ഥരെ തടഞ്ഞു, എല്ലാം ബോധപൂര്‍വമെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പൂരം കലക്കാന്‍ മുന്നില്‍ നിന്നത് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറെന്നും പ്രതിപക്ഷം ആരോപിച്ചു. സുരേഷ് ഗോപിക്ക് എ.ഡി.ജി.പി വഴി വെട്ടിയെന്ന് ഭരണപക്ഷ എം.എല്‍.എ പറഞ്ഞു. സുരേഷ് ഗോപി പൂരത്തിന്റെ രക്ഷതകനെന്ന് വരുത്താനായിരുന്നു ശ്രമം. തട്ടിക്കൂട്ട് റിപ്പോര്‍ട്ട് ഉണ്ടാക്കി കലക്കിയവരെ രക്ഷിക്കാനാണ് ശ്രമിച്ചത്. ജുഡീഷ്യല്‍ അന്വേഷണം അല്ലാതെ ഇനി മറ്റൊരു വഴിയില്ലെന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു.
തുടര്‍ച്ചയായി മൂന്നുദിവസം അടിയന്തരപ്രമേയ നോട്ടിസ് ചര്‍ച്ചയ്ക്കെടുക്കുന്നത് ആദ്യമായാണ്. മലപ്പുറം പരാമര്‍ശം, എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം എന്നിവയായിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തെ നോട്ടീസുകള്‍.
പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം രാഷ്ട്രീയ മണ്ഡലത്തില്‍ പുകമറ നിലനിര്‍ത്തുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പ്രഥമദൃഷ്ട്യാ തള്ളിക്കളയേണ്ട നോട്ടിസെന്നും മന്ത്രി.