എക്സാലോജിക്– സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ വീണാ വിജയന്‍റെ മൊഴിയെടുത്തതില്‍ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഈ വിഷയത്തിലെ നിലപാട് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്. താന്‍ ഒളിച്ചോടിയെന്ന് പറയാതിരിക്കാനാണ് ഇപ്പോള്‍ പ്രതികരിച്ചതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. 

തൃശൂര്‍ ലോക്സഭ സീറ്റിന് വേണ്ടി കോംപ്രമൈസ് നടന്നുവെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് നേരത്തെ തന്നെ പാര്‍ട്ടി പറഞ്ഞതാണ്. ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ എടുക്കുന്ന നിലപാടിന്‍റെ ഭാഗമായുള്ളതാണ് നടപടികളെന്നും മന്ത്രി പറഞ്ഞു. ആര്‍എസ്എസിന്‍റെ പ്രധാന ശത്രുക്കളില്‍ ഒരാള്‍ മുഖ്യമന്ത്രിയാണ് അതുകൊണ്ട് ഇത്തരം നടപടികളില്‍ പുതുമയില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മാസപ്പടിക്കേസില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. വീണയുടെ കറക്ക് കമ്പനിക്ക് പ്രവര്‍ത്തനങ്ങളൊന്നുമില്ലെന്നും കമ്പനിക്ക് പണം കൊടുത്തത് മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടാണെന്നും ഷോണ്‍ ആരോപിച്ചു. സിപിഎം–ബിജെപി ബന്ധമില്ലെന്ന് ഇതോടെ തെളിഞ്ഞുവെന്നും ഷോണ്‍ അവകാശപ്പെട്ടു. 

ENGLISH SUMMARY:

There's nothing new in SFIO's action says Minister Muhammed Riyas.