• സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പരിഗണിച്ചത് ജയസാധ്യത മാത്രം: വി.ഡി.സതീശന്‍
  • ‘പരിചയസമ്പന്നര്‍ ഏറെയുണ്ട്, വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം നല്‍കി’
  • വയനാട്ടില്‍ 2019ല്‍ രാഹുല്‍ നേടിയ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്നും സതീശന്‍

പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത് വിജയസാധ്യത മാത്രം പരിഗണിച്ചെന്ന്   പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.  പരിചയസമ്പന്നര്‍ ഏറെയുള്ള ജില്ലയാണ് പാലക്കാട് . മുതര്‍ന്ന നേതാക്കളോടും ജില്ലയിലെ നേതാക്കളോടും സംസാരിച്ചാണ് തീരുമാനമെടുത്തത് . സ്ഥാനാര്‍ഥിയാകാന്‍  ഒരുപാടു പേര്‍ക്ക്  താല്‍പര്യമുണ്ടാകും.  ‌സംസ്ഥാനത്ത് അറിയപ്പെടുന്ന നേതാക്കളെയാണ് പരിഗണിച്ചതെന്നും  സതീശന്‍ പറഞ്ഞു. Also Read: സരിന് അതൃപ്തി; പാലക്കാട് സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം


രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്‍റെ നോമിനിയല്ല. കോണ്‍ഗ്രസിന്‍റെ നോമിനിയാണ് . ഷാഫിയേക്കാള്‍ ഭൂരിപക്ഷം രാഹുല്‍ നേടുമെന്നും  പാലക്കാട്ട് ബി.ജെ.പി. മൂന്നാമതാകണമെന്നാണ് ആഗ്രഹമെന്നും സതീശന്‍ വ്യക്തമാക്കി. വയനാട്ടില്‍ 2019ല്‍ രാഹുല്‍ നേടിയ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്നും സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

Only the probability of winning was considered in determining the candidates says VD Satheesan