sarin-rahul

വോട്ട് കച്ചവടവും, മുന്നണികള്‍ തമ്മിലുള്ള ഡീലും വ്യക്തിപരമായ ആക്ഷേപങ്ങളും പരസ്പരം ഉന്നയിച്ച് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍ വീറും വാശിയും കൂട്ടി പ്രചരണ വേഗതയില്‍. യു.ഡി.എഫിന്റെ വൈകീട്ടത്തെ നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ കെ.പി.സി.സി പ്രസിഡന്റും, പ്രതിപക്ഷ നേതാവും പങ്കെടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ വൈകീട്ട് റോഡ് ഷോ നടത്തി പ്രചരണത്തില്‍ സജീവമാകും. 

 

പുത്തൂര്‍, സിവില്‍ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണം. പ്രധാന നേതാക്കളെ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലായ ഇ‌‌ടത് സ്ഥാനാര്‍ഥി ഉച്ചകഴിഞ്ഞ് വോട്ടര്‍മാരെ നേരില്‍ക്കാണാനിറങ്ങും. വൈകീട്ടത്തെ റോഡ് ഷോയിലൂടെ ഇരുമുന്നണികള്‍ക്കൊപ്പം ഓടിയെത്താന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയും. കൂട്ടിയും കുറച്ചും സ്ഥാനാര്‍ഥികള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ഇന്നും തുടര്‍ന്നു. ഒരാഴ്ച മുന്‍പ് വരെ സ്വന്തം പാര്‍ട്ടിയിലുണ്ടായിരുന്ന സരിന് പക്വതയില്ലെന്ന് ഡിസിസി പ്രസിഡന്റ്. ‌

പ്രതികരണത്തില്‍ മിതത്വം പാലിക്കണമെന്ന സിപിഎം നിര്‍ദേശത്തിന് വഴങ്ങിയ സരിന്‍ കോണ്‍ഗ്രസുകാരുടെ ആക്ഷേപങ്ങളോട‌് സലാം പറയുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ് വരെ പാലക്കാട്ടേക്ക് മല്‍സരിക്കാനെത്തുമെന്ന് കരുതിയിരുന്ന ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് നഗരത്തില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് അഞ്ജാതര്‍ കത്തിച്ചതില്‍ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അടുത്തദിവസങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കായി വോട്ട് തേടുന്നതോടെ പാലക്കാട്ടെ പ്രചാരണച്ചൂട് അന്തരീക്ഷത്തിലെ ചൂടിനെ മറിക‌ടക്കും. 

Palakkad by election tight fight Rahul mamkootathil P Sarin C Krishnakumar election campaign: