പാലക്കാട്ടെ യുഡിഎഫ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അര്‍ധരാത്രിയില്‍ പരിശോധന നടത്തിയ സംഭവത്തില്‍ കള്ളപ്പണത്തിന്‍റെ തെളിവ് ഉടന്‍ പുറത്തുവരുമെന്ന് സി.പി.എം. ഫെനി നൈനാനാണ് ട്രോളി ബാഗ് കൊണ്ടുവന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു.
ഒരു റൂമില്‍നിന്ന് മറ്റൊരു റൂമിലേക്ക് ബാഗ് പിന്നീട് മാറ്റി. രാത്രി 9.25ന് ഷാഫി പറമ്പിലും ജ്യോതികുമാര്‍ ചാമക്കാലയും ഇവിടെയെത്തി. 10.38ന് രാഹുല്‍ മാങ്കൂട്ടത്തിലും ഹോട്ടലില്‍ എത്തി. മൂന്നുപേരാണോ തിരഞ്ഞെടുപ്പ് അവലോകനം നടത്തുന്നത്? അവിടെ എന്തിന് ട്രോളി ബാഗെന്നും സുരേഷ് ബാബു. പെട്ടിയില്‍ വസ്ത്രം ആയിരുന്നെങ്കില്‍ മൂന്നുപേരുമുള്ള മുറിയിലേക്ക് എന്തിന് കൊണ്ടുവന്നെന്നു? ഹോട്ടലിന്റെ പിന്നില്‍ ഏണിവച്ച് ഇറങ്ങാന്‍ സൗകര്യമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. മൂന്നുപേരുംകൂടി തക്കാളി തിന്നുകയായിരുന്നോ എന്നും പരിഹസിച്ച അദ്ദേഹം ആരോപണം തെറ്റെങ്കില്‍ കേസ് കൊടുക്കാന്‍ രാഹുലിനെ വെല്ലുവിളിക്കുന്നതായും മാധ്യമങ്ങളോട് പറഞ്ഞു. ALSO READ: ‘ഒരു രൂപ ഉണ്ടെന്ന് തെളിയിക്കട്ടെ’; നീല ബാഗുമായി രാഹുലിന്‍റെ പത്രസമ്മേളനം...
അതേസമയം, നീല ട്രോളി ബാഗുമായി വാര്‍ത്താസമ്മേളനത്തിയ രാഹുല്‍ പെട്ടിക്കകത്ത് ഒരുരൂപ കടത്തിയെന്ന് തെളിയിച്ചാല്‍ പ്രചാരണം നിര്‍ത്താമെന്നും എന്ത് ശാസ്ത്രീയ പരിശോധനയും നടത്താം, വെല്ലുവിളിക്കുന്നെന്നും പറഞ്ഞു. ട്രോളി ബാഗില്‍ വസ്ത്രങ്ങള്‍ കൊണ്ടുപോയിട്ടുണ്ടാകാം. ഈ ഹോട്ടലില്‍ പല ദിവസങ്ങള്‍ താമസിച്ചു, ഇവിടെ നിന്ന് മാധ്യമങ്ങളെ കണ്ടു. കോഴിക്കോട്ടെ അസ്മ ടവറിലെ സിസിടിവിയിലും പെട്ടി ഉണ്ടാകും. ഞാന്‍ പിന്‍വാതിലിലൂടെ ഇറങ്ങിയോടി എന്നല്ലേ പ്രചാരണം, തെളിയിക്കൂ എന്നും രാഹുല്‍ ആവശ്യപ്പെട്ടു. ALSO READ: കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചു; പാര്‍ട്ടിക്ക് വിവരം ലഭിച്ചെന്ന് എം.വി ഗോവിന്ദന്‍...