പാലക്കാട്ടെ യുഡിഎഫ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അര്‍ധരാത്രിയില്‍ പരിശോധന നടത്തിയ സംഭവത്തിന് പിന്നാലെ നീല ബാഗുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാര്‍ത്താസമ്മേളനം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട രാഹുല്‍ സംഭവത്തില്‍ അടിമുടി വൈരുധ്യമെന്നും പറഞ്ഞു. നീല ട്രോളി ബാഗില്‍ രാഹുലിന്‍റെ സഹായിയായ ഫെനി കള്ളപ്പണം കൊണ്ടുവന്നതിന് തെളിവുണ്ടെന്നായിരുന്നു സിപിഎമ്മിന്‍റെ പരാതി. ALSO READ: പാലക്കാട്ടെ കള്ളപ്പണത്തില്‍ തെളിവ് നിമിഷങ്ങള്‍ക്കകം: സിപിഎം...

നീല ട്രോളി ബാഗുമായി വാര്‍ത്താസമ്മേളനത്തിയ രാഹുല്‍ ഈ പെട്ടിക്കകത്ത് ഒരുരൂപ കടത്തിയെന്ന്  തെളിയിച്ചാല്‍ പ്രചാരണം നിര്‍ത്താമെന്ന് രാഹുല്‍ പറഞ്ഞു. എന്ത് ശാസ്ത്രീയ പരിശോധനയും നടത്താം, വെല്ലുവിളിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. ട്രോളി ബാഗില്‍ വസ്ത്രങ്ങള്‍ കൊണ്ടുപോയിട്ടുണ്ടാകാം. ഈ ഹോട്ടലില്‍ പല ദിവസങ്ങള്‍ താമസിച്ചു, ഇവിടെ നിന്ന് മാധ്യമങ്ങളെ കണ്ടു. കോഴിക്കോട്ടെ അസ്മ ടവറിലെ സിസിടിവിയിലും പെട്ടി ഉണ്ടാകും. ഞാന്‍ പിന്‍വാതിലിലൂടെ ഇറങ്ങിയോടി എന്നല്ലേ പ്രചാരണം, തെളിയിക്കൂ എന്നും രാഹുല്‍ ആവശ്യപ്പെട്ടു.

എല്‍.ഡി.എഫ് പരാതിയിലാണ് പരിശോധനയെന്ന് ആദ്യം റഹീം എം.പി പറഞ്ഞു. തൊട്ടുപിന്നാലെ ടി.വി.രാജേഷിന്‍റെ അടക്കം മുറി പരിശോധിച്ചെന്നും പറഞ്ഞു. പരിശോധിച്ച എ.എസ്.പി തുടര്‍പരിശോധന ഇല്ലെന്ന് ഇന്നലെത്തന്നെ പറഞ്ഞു. എല്ലാ വാദങ്ങളും പൊളിയുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് പറഞ്ഞു. ALSO READ: കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചു; പാര്‍ട്ടിക്ക് വിവരം ലഭിച്ചെന്ന് എം.വി ഗോവിന്ദന്‍

ENGLISH SUMMARY:

Following the incident where UDF leaders' hotel rooms were inspected at midnight in Palakkad, Rahul Mankoottathil held a press conference with a blue bag. Rahul demanded the release of CCTV footage from the hotel, stating that the incident was full of contradictions. The CPM had alleged that Rahul's assistant, Feni, had brought black money in a blue trolley bag and claimed there was evidence to support this.