നീല ട്രോളി സി.പി.എമ്മിന്‍റെ നാണംകെട്ട കഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വീണു കഴിഞ്ഞ് ചെളിയില്‍ കിടന്ന് ഉരുളുകയാണ് സിപിഎം, കൂടുതല്‍ ചെളിയാകും. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഈ നാണംകെട്ട ആരോപണമെന്ന് ചിന്തിക്കണം. തിരക്കഥ ഒരുക്കിയ മന്ത്രി ചെവിയില്‍ നുള്ളിക്കോ, റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലക്കാട്ടെ കള്ളപ്പണത്തില്‍ തെളിവുണ്ടെന്നു പറഞ്ഞ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിനും പരിഹാസം. പൊലീസിന്‍റെ കൈയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ സുരേഷ് ബാബു എങ്ങനെ കണ്ടു? പാലക്കാട് എസ്പിയുടെ ചുമതല സിപിഎം ജില്ലാ സെക്രട്ടറിക്കാണോ എന്നും സതീശന്‍ ചോദിച്ചു. ALSO READ: പാലക്കാട്ടെ കള്ളപ്പണത്തില്‍ തെളിവ് നിമിഷങ്ങള്‍ക്കകം: സിപിഎം...
പാലക്കാട്ടെ യുഡിഎഫ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അര്‍ധരാത്രിയില്‍ പരിശോധന നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ മുസ്‌ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട് നടന്നത് ജനാധിപത്യ വിരുദ്ധമെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു. പൊലീസ് നടത്തിയത് പരിഷ്കൃത സമൂഹത്തിന് ചേരാത്ത കാര്യം. പൊലീസും സര്‍ക്കാരും അപഹാസ്യരായി, ഇടതുപക്ഷത്തിന് തോല്‍വി മുന്നില്‍ കണ്ടുള്ള ഭയമെന്നും ലീഗ്.
അതേസമയം, നീല ട്രോളി ബാഗുമായി വാര്‍ത്താസമ്മേളനത്തിയ രാഹുല്‍ പെട്ടിക്കകത്ത് ഒരുരൂപ കടത്തിയെന്ന് തെളിയിച്ചാല്‍ പ്രചാരണം നിര്‍ത്താമെന്നും എന്ത് ശാസ്ത്രീയ പരിശോധനയും നടത്താം, വെല്ലുവിളിക്കുന്നെന്നും പറഞ്ഞു. ട്രോളി ബാഗില്‍ വസ്ത്രങ്ങള്‍ കൊണ്ടുപോയിട്ടുണ്ടാകാം. ഈ ഹോട്ടലില്‍ പല ദിവസങ്ങള്‍ താമസിച്ചു, ഇവിടെ നിന്ന് മാധ്യമങ്ങളെ കണ്ടു. കോഴിക്കോട്ടെ അസ്മ ടവറിലെ സിസിടിവിയിലും പെട്ടി ഉണ്ടാകും. ഞാന്‍ പിന്‍വാതിലിലൂടെ ഇറങ്ങിയോടി എന്നല്ലേ പ്രചാരണം, തെളിയിക്കൂ എന്നും രാഹുല്‍ ആവശ്യപ്പെട്ടു. ALSO READ: ‘ഒരു രൂപ ഉണ്ടെന്ന് തെളിയിക്കട്ടെ’; നീല ബാഗുമായി രാഹുലിന്‍റെ പത്രസമ്മേളനം...