മുസ്‌ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്‌ലാമിയോടും എസ്ഡിപിഐയോടും ഒപ്പം യുഡിഎഫ് പ്രവര്‍ത്തിക്കുന്നുവെന്നും, ലീഗിനും ഇപ്പോള്‍ അവരോട് വല്ലാത്ത പ്രതിപത്തിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടി കോണ്‍ഗ്രസ് തകര്‍ന്നു. കോണ്‍ഗ്രസിന്‍റെ അനുഭവം ലീഗ് പാഠമായി എടുക്കണണം. നാല് വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ സിപിഎം ഒരുക്കമല്ലന്നും പിണറായി മലപ്പുറത്ത് പറഞ്ഞു.