ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തുമെന്നുള്ളതില്‍ സസ്പെന്‍സ് തുടരുന്നു . നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെ.സുരേന്ദ്രന്‍ തുടരുമെന്നാണ് ഒരു വിഭാഗത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ അഖിലേന്ത്യാധ്യക്ഷന്‍ വരെ മാറുമ്പോള്‍ കെ.സുരേന്ദ്രനു മാത്രമായി എങ്ങനെ ഇളവുകിട്ടുമെന്നാണ് മറു വിഭാഗം ചോദിക്കുന്നത്.
കെ.സുരേന്ദ്രന്‍ മാറുമോ ഇല്ലയോ എന്ന ചോദ്യം ബിജെപിക്കുള്ളില്‍ ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പ്രസിഡന്‍റ് മാറില്ലെന്നാണ് കെ.സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ ഉറപ്പിച്ചു പറയുന്നു. വിശേഷിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും തൊട്ടു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നുവെന്നതിനാല്‍ .അതുകൊണ്ടു തന്നെ സംഘടനാ നടപടികളുമായി മുന്നോട്ടുപോകുന്നു വെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി.നഡ്ഡ വരെ മാറുമ്പോള്‍ സംസ്ഥാന അധ്യക്ഷനു മാത്രം എങ്ങനെ ഇളവുകിട്ടുമെന്നാണ് മറുവിഭാഗം ചോദിക്കുന്നത് . എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നഡ്ഡ എന്നിവര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനമായതിനാല്‍ ഇക്കാര്യത്തില്‍ ആര്‍ക്കും കൃത്യമായ നിശ്ചയമില്ല. കെ.സുരേന്ദ്രന്‍ മാറിയാല്‍ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍ , രാജീവ് ചന്ദ്രശേഖര്‍ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ തലപ്പത്തേക്ക് വരും. സംഘടനാ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നുള്ളതു കൊണ്ടു ഈ മാസം 20 നു മുന്‍പ് തീരുമാനമുണ്ടായേക്കും. ആരു വന്നാലും വളരെ വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്നാണ് ബിജെപിയിലെ അടക്കം പറച്ചില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യമാണ് മുന്നോട്ടു വെയ്ക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കണമെന്നും മറ്റുള്ള കര്‍പറേഷനില്‍നിര്‍ണായക ശക്തിയാകണമെന്നുമാണ് കേന്ദ്ര നിര്‍ദേശം. ഇതിനു സാധിച്ചില്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ രാഷ്ട്രീയ കരിയറിനെ തന്നെ ഇതു ബാധിച്ചേക്കും.