ബിജെപിയെ അധികാരത്തിലെത്തിച്ച് മാത്രമേ മടങ്ങൂവെന്ന് രാജീവ് ചന്ദ്രശേഖര്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമായിരുന്നു പ്രഖ്യാപനം. കേരളം എപ്പോഴും എന്തുകൊണ്ട് പിന്നോട്ട് പോകുന്നുവെന്ന് ചിന്തിക്കണം. നോക്കുകൂലിയുള്ള കേരളമല്ല, നിക്ഷേപവും തൊഴിലുമുള്ള കേരളം വരണം. മോദി ഇന്ത്യയെ വളര്‍ത്തിയ പോലെ കേരളവും വളരണമെന്നും ബി.ജെ.പി അധ്യക്ഷന്‍.
രാഷ്ട്രീയവിജയം നേടാന്‍ കഠിനാധ്വാനം വേണം. പ്രവര്‍ത്തകരാണ് ശക്തി, ബലിദാനികളുടെ ത്യാഗം ഓര്‍ത്ത് മുന്നോട്ടുപോകും. ബി.ജെ.പി ഇനിയും പ്രവര്‍ത്തകരുടെ പാര്‍ട്ടി ആയിരിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍