ശശി തരൂരിനെ കോണ്‍ഗ്രസ് തള്ളിക്കളയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് കെ.മുരളീധരന്‍. അദ്ദേഹം ഞങ്ങളുടെ ഭാഗമാണ്. തെറ്റു കാണുമ്പോള്‍ ചൂണ്ടിക്കാട്ടും, തിരുത്താന്‍ ആവശ്യപ്പെടും. അത് അദ്ദേഹം അനുസരിക്കും എന്നു തന്നെയാണ് വിശ്വാസമെന്നും മുരളീധരന്‍. വ്യവസായവകുപ്പിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്‍റെ പ്രസ്താവനയിലായിരുന്നു പ്രതികരണം.