വി.എസ് അച്യുതാനന്ദനെ CPM സംസ്ഥാനകമ്മിറ്റിയില്‍ ക്ഷണിതാവാക്കും. ദേശാഭിമാനി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് വി.എസിനെ ക്ഷണിതാവാക്കുന്ന കാര്യം ഉറപ്പാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയത്. വിഎസിനെ ക്ഷണിതാവാക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു