എംഎ ബേബിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍ദിനം. അമ്മ ജീവിച്ചിരുന്ന കാലത്തായിരുന്നു തനിക്ക് പിറന്നാളുണ്ടായിരുന്നതെന്ന് എംഎ ബേബി പറഞ്ഞു. അമ്മയുടെ വാത്സല്യമായിരുന്നു പിറന്നാള്‍ ദിനം. എല്ലാ ദിവസവും പോലെ മറ്റൊരു ദിവസം മാത്രമാണിന്ന്. പാര്‍ട്ടിപ്രവര്‍ത്തകനായി നടക്കാന്‍ തുടങ്ങിയ ശേഷം പിറന്നാളാഘോഷങ്ങളൊന്നുമില്ല. കല്യാണശേഷം ബെറ്റിയാണ് പിറന്നാള്‍ കണ്ടുപിടിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.