32 വർഷമായി ജില്ലയ്ക്കകത്തും പുറത്തുമുള്ള പൊലീസുകാരുടെ പ്രിയപ്പെട്ട തയ്യൽക്കാരനാണ് ഹംസക്ക. ഹസയുടെ തയ്യൽ കാഴ്ചകളിലേക്ക്
എൺപതുകളുടെ തുടക്കത്തിലാണ് ഹംസ മേല്‍പറമ്പില്‍ തയ്യൽക്കട തുടങ്ങുന്നത്. എല്ലാത്തരം വസ്ത്രങ്ങളും തയ്‌പിച്ച് നല്‍കിയിരുന്ന തയ്യല്‍ കടയ്ക്ക് കാക്കിയുടെ സ്വഭാവം കൈവന്നത് കാസർകോട് ടൗൺ എസ്ഐയായിരുന്ന നാരായണൻ യൂണിഫോം തയ്‌ക്കാൻ എത്തിയതോടെയാണ്. അതായിരുന്നു ഹംസ തയിച്ച ആദ്യത്തെ പൊലീസ് യൂണിഫോം. തുണി മുറിക്കുന്നതിലും കൃത്യതയോടെ തയ്ക്കുന്നതിലുമുള്ള മികവ് ഹംസയ്ക്ക് ഗുണമായി. ജോലിയിലെ വൈദഗ്ദ്യം കണ്ട് കൂടുതൽ പൊലീസുകാരെത്തിത്തുടങ്ങി. സിവിൽ പൊലീസ് ഓഫിസർ മുതൽ ഡിഐജിവരെയുണ്ട് ഇക്കൂട്ടത്തിൽ. ഒരിക്കൽ ഹംസയുടെയടുക്കൽ എത്തിയവർ പിന്നെ ഹംസയെവിട്ടുപോയിട്ടില്ല.
സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലി വലിയ ലാഭം പ്രതീക്ഷിക്കാതെയാണ് ചെയ്യുന്നത്. ബംഗളൂരുവിൽ നിന്നാണ് യൂണിഫോമിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നത്. ഇപ്പോൾ പത്തിലേറെ തൊഴിലാളികൾ ഇവിടെയുണ്ട്. എല്ലാത്തിനും ഹംസയുടെ മേൽനോട്ടമുണ്ടാകും. മറ്റ് സേനാവിഭാഗങ്ങളുടെ യൂണിഫോമുകളും ഇവിടെ തയ്ക്കുന്നുണ്ട്.