കുട്ടനാട്ടിലെ കുട്ടി കർഷകൻ അർജുൻ അശോകിന്‍റെ കൃഷി രീതികൾ ഇനി ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നല്ല പാഠമാകും .പുതിയ പാഠപുസ്തകത്തിലെ കതിർ ചൂടും നാടിൻ പെരുമകൾ എന്ന പാഠഭാഗത്താണ് അർജുന്‍റെ നേട്ടങ്ങൾ പറയുന്നത്.. സംസ്ഥാന സർക്കാരിന്‍റെ മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്കാരവും ,ഉജ്ജ്വല ബാല്യം പുരസ്കാരവും അർജുന് ലഭിച്ചിട്ടുണ്ട്.  

പാടവും തോടും നിറഞ്ഞ കുട്ടനാട്ടിൽ കരകൃഷി എങ്ങനെ നടത്തും എന്ന് ചോദിക്കുന്നവർ അർജുനെ ഒന്നു പരിചയപ്പെടണം. മുട്ടാർ മിത്രക്കരി സ്വദേശിയാണ് അർജുൻ അശോക് . വെള്ളപ്പൊക്കം ബാധിക്കാതിരിക്കാൻ പലക കൊണ്ട് തട്ടടിച്ച് അതിൽ ഗ്രോബാഗുകളിലാണ് അർജുന്‍റെ പച്ചക്കറി കൃഷി. ചീര പയർ തക്കാളി വഴുതന പച്ചമുളക്, ചേന , ചേമ്പ് കാന്താരി പടവലം, പാവൽ തുടങ്ങി എല്ലാം അർജുന്‍റെ തട്ട് കൃഷിയിലുണ്ട്. . കോഴി, ആട്, മുയൽ വളർത്തൽ വേറെയും ഏഴാം ക്ലാസിലെ കുട്ടികൾക്ക് അർജുൻ ഇത്തവണ മുതൽ പാഠമാണ്. 

പാടത്ത് വെള്ളം കയറിയപ്പോൾ ഗ്രോബാഗുകൾ വച്ചിരുന്ന തട്ട് ഒടിഞ്ഞുവീണ് കുറച്ച് നശിച്ചു . അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിവാസം വേണ്ടിവന്നതിനാൽ ഏതാനും ആടുകളെയും മുയലുകളെയും വിറ്റു .

അഞ്ചാംക്ലാസ് മുതൽ അർജുൻ സ്ഥിരമായി കൃഷി ചെയ്യുന്നുണ്ട്. മിത്രക്കരി കിഴക്കേ തൈപറമ്പിൽ അശോക് കുമാറിന്‍റെയും ശോഭയുടെയും ഇളയ മകനാണ് അർജുൻ. സെന്‍റ് സേവ്യേഴ്സ് സ്കൂളിൽ നിന്നും എസ്എസ്എല്‍സി ക്ക് മികച്ച വിജയം നേടി പ്ലസ് വണ്ണിന് ചേരാൻ തയ്യാറെടുക്കുകയാണ്. 

ENGLISH SUMMARY:

Kuttanadu child farmer Arjun Ashok's farming methods are now a lesson in the textbook for class 7 students