അമ്മ മരിച്ച് കിടക്കുന്നതറിയാതെ വിശന്നു വാവിട്ടു കരയുന്ന കുഞ്ഞിന് മാതൃത്വത്തിന്‍റെ ചൂട് പകർന്ന് മുലപ്പാൽ നൽകി സർക്കാർ ആശുപത്രിയിലെ നഴ്സ്.
അസം സ്വദേശിയായ ഏകാദശി മാലിയുടെ 37 ദിവസം പ്രായമായ കുഞ്ഞിനാണ് കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്സ് മെറിൻ ബെന്നി അമ്മയായത്. പോസ്റ്റ് മോർട്ടം പൂർത്തിയാകുന്നത് വരെ കുഞ്ഞിന്‍റെ വിശപ്പകറ്റി പരിചരിച്ചാണ് മെറിൻ ബന്ധുക്കൾക്ക് കൈമാറിയത്.