ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ബോംബ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ നന്ദിയോട് പൊട്ടൻചിറ അനിഴത്തിൽ വിഷ്ണുവിന്‍റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചപ്പോള്‍ പൊതുദർശനത്തിന് നാടൊന്നാകെ ഒന്നിച്ചു. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതികശരീരം രാവിലെ താന്നിമൂട് ചുണ്ടകരിക്കകത്ത്, വിഷ്ണു പുതുതായി പണികഴിപ്പിച്ച ‘പനോരമ’ വീട്ടിലേക്കാണ് എത്തിച്ചത്. നാടിന്‍റെ നാനാ ഭാഗത്ത് നിന്ന് നിരവധിയാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട ജവാനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ എത്തിയത്.
ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യുവരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ഉത്തര്‍പ്രദേശില്‍നിന്നുള്ള ശൈലേന്ദ്രയാണ് മരിച്ച മറ്റൊരു ജവാന്‍.