renu-kollam-sudhi

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം പെർഫ്യൂം ആക്കി വാങ്ങി നല്‍കിയിരുന്നു ലക്ഷ്മി നക്ഷത്ര. രേണുവിന്‍റെ മനസ്സിൽ നാളുകളായി സൂക്ഷിച്ചിരുന്ന വലിയൊരു ആഗ്രഹമാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു. പെർഫ്യൂം ഉണ്ടാക്കുന്നതിന്‍റെ നിമിഷങ്ങളെല്ലാം  യൂട്യൂബ് വിഡിയോയിലൂടെയാണ് ലക്ഷ്മി പങ്കുവച്ചത്. ഇതിന് പിന്നാലെ വ്യാപക വിമര്‍ശനവും  ലക്ഷ്മി നക്ഷത്രയ്ക്ക് എതിരെ ഉയര്‍ന്നിരുന്നു.

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം പെർഫ്യൂം ആക്കി നല്‍കിയിരുന്നു ലക്ഷ്മി നക്ഷത്ര

എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു. ലക്ഷ്മി നക്ഷത്രയ്ക്ക്  ഇമോഷൻ വിറ്റു ക്യാഷ് ആക്കേണ്ട കാര്യമില്ലെന്നും,പുതിയതായി പണിയുന്ന  വീട്ടിൽ സുധിച്ചേട്ടൻ ഉണ്ടെന്നും നെഗറ്റീവ് കാര്യമാക്കുന്നില്ലെന്നും  രേണു പറയുന്നു. ‘കേരളത്തില്‍ അറിയപ്പെടുന്ന ആങ്കറാണ് ലക്ഷ്മി, ഇമോഷൻ വിറ്റു ജീവിക്കേണ്ട കാര്യം ലക്ഷ്മിക്ക് ഇല്ലാ, എത്ര തിരക്കാണെലും എനിക്ക് മെസേജ് ഇടും, എന്‍റെ സഹോദിരിയെ പോലെയാണ് ഞാന്‍ ലക്ഷ്മിയെ കാണുന്നത് ’– രേണു പറയുന്നു.