bike-wayanad

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ നോവായി ഒരു വാഹനമുണ്ടായിരുന്നു. വാങ്ങിയിട്ട് ഒരു വര്‍ഷം മാത്രം പിന്നിട്ട ഒരു പുതുപുത്തന്‍ ഹിമാലയന്‍ ബൈക്ക്. ആദ്യ ഉരുൾപൊട്ടൽ ഉണ്ടായതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെ പിന്നാലെ വന്ന ഭീകരമായ മലവെള്ളത്തിൽ പെട്ടാണ് കൂടുതൽ പേരും മരിച്ചത് . അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ആ വാഹനം, കാരണം മണ്ണിടിച്ചിലില്‍ ഒരു നാട് ഒന്നാകെ ഒഴുകി പോയിട്ടും പിറ്റെ ദിവസവും ഹിമാലയന്റെ ഇൻഡിക്കേറ്റർ  കത്തുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു നാടിന്‍റെ അവശേഷിപ്പുകളിൽ ഒന്നായി. ഏതായാലും ആ വാഹനം വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന് സൗജന്യമായി പണിത് പുത്തനാക്കി നല്‍കിയിരിക്കുകയാണ് സഫാരി കാര്‍ ഉടമ അൻഫൽ.

വാഹനത്തിന്‍റെ ആര്‍സി ഓണര്‍ ആയിട്ടുള്ള ആളുടെ അനിയനും അമ്മയും ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. അനിയനായിരുന്നു വാഹനം ഉപയാഗിച്ചുകൊണ്ടിരുന്നത്. വാഹനം പുത്തനാക്കി കുടുംബത്തെ ഏല്‍പ്പിക്കുമെന്നും അൻഫൽ പറയുന്നു.