school

TOPICS COVERED

കുരുന്നുകളുടെ പരിചരണത്തില്‍ സ്കൂള്‍ മുറ്റത്ത് വിളഞ്ഞത് പൂക്കളും വിഷരഹിത പച്ചക്കറിയും. പഠനത്തിനോടൊപ്പം മണ്ണിനെയും അറിയാനുള്ള ഇവരുടെ ശ്രമങ്ങള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്. പാലക്കാട് ചിറ്റൂര്‍ മാഞ്ചിറ ഗവണ്‍മെന്റ് എൽ.പി സ്‌കൂള്‍‍ പരിസരം ആരുടെയും മനസ് നിറയ്ക്കുന്നതാണ്.  മുറ്റം നിറയെ ഇമ്പമേറുന്ന കാഴ്ചയാണ്. ചെണ്ടുമല്ലികള്‍ പൂത്തുലഞ്ഞ് തലയാട്ടുന്നു. ചെറുതും വലുതുമായി തരിശുകിടന്ന മണ്ണെല്ലാം തളിരുവീഴുന്ന ഇ‌ടങ്ങളായി. പരിമിതമായ സ്‌ഥലം പരമാവധി ഉപയോഗപ്പെടുത്തിയാണ് കു‌രുന്നുകളുടെ കൃഷി. തറയൊരുക്കുന്നതില്‍ തുടങ്ങി പരിപാലനച്ചുമതലയെല്ലാം കുട്ടികള്‍ക്കായിരുന്നു. 

 

നല്ലപാഠം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിൽ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നിർമിച്ചത്. കുട്ടികൾ നട്ടുവളർത്തിയ ചെടികളിൽ നിന്നുള്ള പച്ചക്കറികള്‍ ചേർത്തുള്ള ഭക്ഷണമാണ് സ്‌കൂളിൽ പാകം ചെയ്യുന്നത്. സ്വയം പര്യാപ്തതയുടെ ആദ്യ പാഠം.  സ്‌കൂളിന്റെ പലഭാഗത്തായി നട്ടുപിടിപ്പിച്ചിട്ടുള്ള പയർ, വെണ്ട, വഴുതന, തക്കാളി, പടവലം തുടങ്ങിയ പച്ചക്കറികളും വിളവെടുക്കുന്നുണ്ട്. ഓണക്കാലത്ത് കുട്ടികളുടെ ഉപയോഗത്തിന് ശേഷം പൂക്കള്‍ പരമാവധി കടകളിലൂടെ വില്‍ക്കുന്നതിനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. 

ENGLISH SUMMARY:

Palakkad school gardening and farming