കേരള സർക്കാർ നേതൃത്വം നൽകുന്ന വയനാടിന്‍റെ പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടി യേശുദാസ് പാടിയ സാന്ത്വനഗാനം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. രമേശ് നാരായണൻ്റെ സംഗീതത്തിൽ റഫീക്ക് അഹമ്മദ് രചിച്ച ഈ ഗാനം ദാസേട്ടൻ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

വയനാടിൻ്റെ വേദനയിൽ സാന്ത്വനം പകർന്നുകൊണ്ട്, മലയാളത്തിൻ്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്നേഹഗാനം. പ്രകൃതിദുരന്തം നഷ്ടപ്പെടുത്തിയതെല്ലാം, വീണ്ടെടുക്കാൻ, കേരള സർക്കാർ നേതൃത്വം നൽകുന്ന പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം. – മോഹന്‍ലാല്‍ കുറിച്ചു.

കേരളമേ പോരൂ... വയനാടിനായി ലോകമേ ഒന്നിക്കാം' എന്ന സന്ദേശവുമായാണ് സാന്ത്വനഗീതം ഓഡിയോ മ്യൂസിക് ആൽബം പുറത്തിറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിര്‍വഹിച്ചത്. അമേരിക്കയിൽനിന്നാണ്‌ യേശുദാസ്‌ പാടിയത്‌. സഹജാതരില്ലാതെയൊരു പുലർവേളഅതിരാകെ മായുന്ന പ്രളയാന്ധഗാഥവയനാടീ നാടിന്റെ മുറിവായി മാറീ...’ എന്നുതുടങ്ങുന്ന ഗാനം റഫീക്ക്‌ അഹമ്മദാണ്‌ എഴുതിയത്‌. സംഗീതം രമേശ്‌ നാരായണനാണ്‌.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗാനം മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ്‌ നിർമിച്ചത്‌. ടി കെ ദൃശ്യാവിഷ്‌കാരം വി. പുരുഷോത്തമനും ആശയവും ആവിഷ്‌കാരവും രാജീവ്‌കുമാറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Mohanlal shared the song sung by Dasettan for Wayanad