mrkerala

TOPICS COVERED

കൂലിപ്പണിയ്ക്കായി കേരളത്തില്‍ വന്ന അതിഥി തൊഴിലാളി ഇന്ന് ബോഡി ബില്‍ഡിങ് ചാംപ്യനാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി തൃശൂരില്‍ നിര്‍മാണ തൊഴിലാളിയായ ബംഗാളുകാരന്‍ സാമ്രാട്ട് ഘോഷ് ആണ് മിസ്റ്റര്‍ കേരളയായി മാറിയത്. 

 

പതിനഞ്ചാം വയസില്‍ അച്ഛന്റെ കൂടെ കേരളത്തില്‍ വന്നതാണ് സാമ്രാട്ട് ഘോഷ്. കൂലിപ്പണിയായിരുന്നു തൊഴില്‍. ഇതിനിടെ, ഫിറ്റ്്നസ് പരിശീലനത്തിന് പോയി തുടങ്ങി. പരിശീലകന്‍ അഖില്‍, സാമ്രാട്ട് ഘോഷിന്റെ കഴിവ് തിരിച്ചറിഞ്ഞു. ശരീര സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കാന്‍ പാകത്തില്‍ പരിശീലിപ്പിച്ചു. ഈ പരിശീലനം വിജയം കണ്ടു. ഒരു വര്‍ഷം കൊണ്ട് ശരീരസൗന്ദര്യ മല്‍സരങ്ങളില്‍ പങ്കെടുത്തു. മിസ്റ്റര്‍ തൃശൂരും മിസ്റ്റര്‍ കേരള പട്ടവും നേടിയെടുത്തു. ഒഴിവുസമയങ്ങളില്‍ ജിമ്മില്‍ ചെലവഴിക്കാറാണ് പതിവ്.  

വെസ്റ്റ്  ബംഗാളില്‍ മുന്നൂറു രൂപയ്ക്കായിരുന്നു ജോലി. തൃശൂരില്‍ വന്ന ശേഷം കൂലി പടിപടിയായി ഉയര്‍ന്ന് ആയിരം രൂപയില്‍ എത്തി. ഇതില്‍ നല്ലൊരു തുകയും ഫിറ്റ്നസിനായി ഉപയോഗിക്കുന്നുണ്ട്. 

Samrat who came to Kerala for work; body building champion today: