രാജ്യാന്തര ശരീര സൗന്ദര്യ മത്സരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറി ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ നിതിൻ ബാബു. തൃശൂർ ചോറ്റുപാറ സ്വദേശി നിതിന്‍റെ 16 വർഷത്തെ സ്വപ്നമായിരുന്നു ഈ വിജയം.
മുംബൈയിൽ ആയിരുന്നു രാജ്യാന്തര ശരീര സൗന്ദര്യ മത്സരം. ഒട്ടേറെ രാജ്യങ്ങൾ പങ്കെടുത്ത വേദിയിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറുകയായിരുന്നു ഈ തൃശ്ശൂർക്കാരൻ. പരിശീലനം ഡൽഹിയിലെ ജിമ്മിൽ ആയിരുന്നു. വിജയം നേടിയതിന്റെ സന്തോഷം കുറച്ചൊന്നുമല്ല നിതിന്.
Also Read; വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രമേയമാക്കി വിദ്യാര്‍ഥികളുടെ ഹ്രസ്വചിത്രം
നാട്ടിൽ വന്നാലും നിതിൻ പരിശീലനത്തിൽ മുടക്കുവരുത്താറില്ല. അയൽവാസിയും മിസ്റ്റർ ഇന്ത്യയുമായ ജോബിയാണ് ശരീര സൗന്ദര്യ മത്സര രംഗത്തേക്കെത്താൻ പ്രചോദനമായത്. നൂറ് കിലോ ഭാര വിഭാഗത്തിലാണ് നിതിൻ നേട്ടം കൈവരിച്ചത്