wayanad-album

TOPICS COVERED

ഉരുൾ പൊട്ടലിന്റെ കെടുതിയിൽ ഇനിയും മുറിവുങ്ങാത്ത വയനാടിന് വേണ്ടി ഒരു സംഗീത ആൽബം ഒരുക്കിയിരിക്കുകയാണ് ചാവറ കൾച്ചറൽ സെന്റർ. അരുൺ ഗോപൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം എഴുതി സംഗീതം നൽകിയിരിക്കുന്നത് റെന്നി ദേവസ്സ്യ. "റൂട്ട് ടു ദി റൂട് " എന്ന യൂട്യൂബ് ചാനൽ ആണ് ഈ ആൽബം പ്രേഷകരിലേക്ക് എത്തിച്ചത്.

സിൽവർ ഹിൽസ് സ്കൂളിലെ കുട്ടികളുടെ നൃത്ത ചുവടുകൾ ചിട്ടപ്പെടുത്തിയത് ഡാൻസ് മാസ്റ്റർ വിനീത് കുമാർ ആണ്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലെ മനോഹാരിത ക്യാമെറയിൽ ഒപ്പിയെടുത്തത് സുയവ് ഭാസ്കരും എഡിറ്റിങ്ങും കളറിങ്ങും ചെയ്തത് സാജിതും ആണ്.

ചാച്ചു കീബോർഡ് പ്രോഗ്രാമിങ്ങും അനന്ദു കൃഷ്ണൻ മിക്സിങ്ങും നിർവഹിച്ചു.

ചാവറ കൾച്ചുറൽ സെന്റർ ഡയറക്ടർ ഫാ. ജോൺ മണ്ണാറത്തറയാണ് ഈ ആൽബം ചിത്രീകരണത്തിന് ചുക്കാൻ പിടിച്ചത്. അവതരണ മികവിലും സാങ്കേതിക തികവിലും വേറിട്ടു നിൽക്കുന്ന ഈ ആൽബം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. വയനാടിന്റെ ദുരന്ത മുഖത്തിന്റെ നേർച്ചിത്രം ആണ് വരച്ചു കാട്ടിയിരിക്കുന്നത്. വയനാട് എം. എൽ. എ. ശ്രീ. സിദ്ദിഖ്‌ ഈ ആൽബം ഔദ്യോഗികമായി പുറത്തു വിട്ടു.

ENGLISH SUMMARY:

Chavara Cultural Center has prepared a music album for Wayanad