ഇനിയൊരു ന്യൂജന്‍ ലൈബ്രറി പരിചയപ്പെടാം. വായനയോട് മുഖം തിരിക്കുന്നവരെപ്പോലും ആകര്‍ഷിക്കുന്ന ഒരിടം. കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ് കോളജിലെ നവീകരിച്ച ലൈബ്രറിയാണ് വായനയുടെ വിശാലമായ ലോകം തുറക്കുന്നത്.
മൂന്നു കുട്ടികള്‍ ക്ലാസ് റൂമിലിരുന്ന് സംസാരിക്കുന്നു, ലൈബ്രറിയിലേക്ക് കയറി വരുന്നത്. ആര്‍ക്കും ഒന്നു കയറാന്‍ തോന്നിപ്പോകും ഈ ലൈബ്രറി കണ്ടാല്‍. പരമ്പരാഗത ലൈബ്രറി സങ്കല്‍പ്പങ്ങളെല്ലാം മാറ്റി മറിച്ചാണ് ഇതിന്‍റെ നിര്‍മാണം. പുസ്തകങ്ങള്‍ ആസ്വദിച്ച് വായിക്കാമെന്നതാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ഡിജിറ്റല്‍ ലൈബ്രറിയാണ് മറ്റൊരു പ്രത്യേകത. എഴുത്തുകാരുമായി സംവദിക്കാന്‍ ഹ്യൂമണ്‍ ലൈബ്രറിയെന്നതും പുതിയ ആശയമാണ്. പുസ്തകങ്ങളുള്‍പ്പെടെയുളള 60,000ത്തോളം രേഖകള്‍ ലൈബ്രറിയിലുണ്ട്.
34,000 ചതുരശ്ര അടിയുള്ള ലൈബ്രറിയില്‍ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏകാഗ്രമായി പഠിക്കാന്‍ നൂറോളം ക്യുബിക്കുള്‍സുണ്ട്. ഒരുമിച്ചിരുന്ന് പഠിക്കാന്‍ സെമി സൈലന്‍റ് സോണും. നാലു നിലകളുള്ള ലൈബ്രറിയിലെ ഓരോ നിലകളും നളന്ദ, അലക്സാണ്ട്രിയ എന്നിങ്ങനെ പുരാതന ലൈബ്രറികളുടെ പേരുകളിലാണ് അറിയപ്പെടുന്നത്.