പഠിക്കാൻ പ്രായം ഒരു പ്രശ്നമല്ല. 74ആം വയസ്സിലും ബിക്കോം പഠിക്കുകയാണ് കൂത്താട്ടുകുളത്തെ തങ്കമ്മ ചേച്ചി. മക്കളുടെ പ്രായമുള്ളവർ വരെ തങ്കമ്മ ചേച്ചിക്ക് കൂട്ടുക്കാരാണ്. കാണാം തങ്കമ്മ ചേച്ചിയുടെ വിശേഷങ്ങൾ.
തങ്കമ്മ ചേച്ചിയെ നിറഞ്ഞ മനസ്സോടെ ആണ് വിസാറ്റ് കോളേജ് സ്വീകരിച്ചത്. കോളേജിൽ തങ്കമ്മ ചേച്ചിക്ക് വ്യത്യസ്ത റോളാണ്. പഠിപ്പിക്കുന്നവരിൽ മക്കളുടെ പ്രായമുള്ളവരും ഉണ്ട്. എന്നാൽ അവരെ ഗുരുക്കന്മാരായി കണ്ടു ബഹുമാനിക്കുകയാണ് ഈ 74കാരി.
തങ്കമ്മ ചേച്ചി വിസാറ്റിൽ എത്തിയതിന് പിന്നിൽ കോളജിലെ തന്നെ അധ്യാപകരാണ്. അവർ സന്തോഷത്തോടെ ക്ഷണിക്കുകയായിരുന്നു. വീട്ടുകാരും തങ്കമ്മ ചേട്ടത്തിക്ക് കട്ട സപ്പോർട്ട് ആയിരുന്നു.