handloom

TOPICS COVERED

കേരളത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ച വയനാട് ദുരന്തം ഈ ഓണക്കാലത്ത് കൈത്തറി വിപണിക്കും ഉലച്ചിലുണ്ടാക്കി. പ്രതിസന്ധികള്‍ക്കിടയിലും കരവിരുതിന്‍റെ നൂലിഴകളാല്‍ പുതിയ ട്രെന്‍ഡുകളൊരുക്കി കൈത്തറി സഹകരണ സംഘങ്ങള്‍ സജീവമാണ്.  ചേന്ദമംഗലം, ചേലൊത്ത കൈത്തറി ചേലകളുടെ നാട്. പാരമ്പര്യ മികവിന്‍റെ ഇഴ പൊട്ടാത്ത കൈത്തറി സംഘങ്ങള്‍ ഓണക്കാലത്ത് ഓണച്ചായങ്ങള്‍ ചാലിച്ച തുണിത്തരങ്ങളുമായി സജീവമാണ്.

 

2018ലെ പ്രളയം ഏല്‍പ്പിച്ച ആഘാതത്തെ അതിജീവിച്ചു വരികയാണ് കൈത്തറി സംഘങ്ങള്‍. തൊഴിലും തൊഴിലിടവും ഇല്ലാതായ ദുരികാലം. നൂലുകളുടെ ലഭ്യതക്കുറവ് അടക്കം വെല്ലുവിളികള്‍ക്ക് ഇടയിലാണ് വയനാട് ദുരന്തമേല്‍പ്പിച്ച ആഘാതം. വില്‍പനമേളകള്‍ ഉപേക്ഷിച്ചത് പ്രതികൂലമായി ബാധിക്കുന്നു. 

ഓണത്തിന്‍റെ ഐതീഹ്യം, കഥകളി രൂപങ്ങള്‍, ചുമര്‍ചിത്രങ്ങള്‍ എന്നിവ നെയ്ത സാരികളാണ് ഇത്തവണ ചേന്ദമംഗലം സ്പെഷ്യല്‍. കൈത്തറിയെ എക്കാലത്തും നെഞ്ചോടു ചേര്‍ത്തവരുണ്ടെന്നതാണ് സഹകരണസംഘങ്ങളുടെ കരുത്ത്. കാലമെത്രയായാലും കോടി മുണ്ടിന്‍റെ കസവു തിളക്കമില്ലാതെ മലയാളിക്ക് എന്ത് ഓണം.