iq

TOPICS COVERED

ഓണക്കാലം ആഘോഷമാക്കാൻ ഭർത്താവിന്റെ നാട്ടിലേക്ക് എത്തിയ  മ്യാൻമർ സ്വദേശിയുടെ വിശേഷങ്ങളാണ് ഇനി. കാസർകോട് ബന്തടുക്ക സ്വദേശി അനൂപിന്‍റെ വീട്ടിൽ ഓണാഘോഷം ഇത്തവണ കളറാണ്. പൂവിളികളും പൂക്കളവും ഓണപ്പാട്ടുകളുമായി കൊട്ടാരത്തിൽ കുടുംബം ആഘോഷതിമിർപ്പിലാണ്.

 

എക്യുവിനും മക്കളായ നോബലിനും ദിയയ്ക്കും ഇതെല്ലാം പുതിയ കാഴ്ചകളാണ്. പൂവിറുക്കാനും പൂക്കളമിടാനും മറ്റാരെക്കാളും ആവേശവും. 2018ൽ വിവാഹം കഴിഞ്ഞെങ്കിലും ആദ്യമായാണ് എക്യു ഓണക്കാലത്ത് കാസർകോട് എത്തുന്നത്. അതുകൊണ്ട് ഇത്തവണത്തെ ഓണം ഇവർക്കെല്ലാം ഇത്തിരി സ്പെഷ്യലാണ്.

ബഹ്‌റൈനിൽ വച്ചാണ് ബന്തടുക്ക സ്വദേശി അനൂപും എക്യുവും പരിചയപ്പെടുന്നത്. പരിചയം വിവാഹത്തിലെത്തി.ജോലിത്തിരക്ക് കാരണം അനൂപിന് ഇത്തവണ എത്താൻ കഴിഞ്ഞില്ലെങ്കിലും ഭാര്യയും മക്കളും നേരത്തെയെത്തി.  ഇനി വരുന്ന ഓണക്കാലങ്ങളിലും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ  സകുടുംബം എത്തുമെന്ന് മനസ്സിൽ ഉറപ്പിച്ചാണ് എക്യൂവും മക്കളും തിരികെ മടങ്ങുക.

ENGLISH SUMMARY:

Ique from Myanmar came to Kerala to celebrate Onam