വിവാഹദിനത്തില്‍ കല്ല്യാണപെണ്ണും അച്ഛനും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലാകുന്നത്. ചെന്ത്രാപ്പിന്നി സ്വദേശി ലാലുവാണ് മകൾ ദേവികയുടെ വിവാഹ വേദിയിൽ മക്കളോടൊത്ത് ഡാൻസ് കളിച്ചത്.
മുക്കാല മുക്കാപ്പില എന്ന ഗാനത്തിനാണ് അച്ഛനും മക്കളും ചുവടുവെച്ചത്. കല്ല്യാണ വേദിയെ ആകെ ഇളക്കിമറിച്ച ഡാന്‍സ് സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്. പാട്ട് തുടങ്ങിയതിന് ശേഷം വേദിയിലേക്ക് അച്ഛന്‍ എത്തുമ്പോള്‍ തന്നെ സദസ്സാകെ ആവേശത്തിലാകുന്നുണ്ട്.
ചുള്ളന്‍ അച്ഛനെ കണ്ടും സോഷ്യല്‍ മീഡിയ കണ്ണുതള്ളുന്നുണ്ട്. അച്ഛനൊപ്പം വധുവും വധുവിന്‍റെ അനിയത്തിയുമുണ്ട്. ശരിക്കും ഇതാണ് ബ്രോ ഡാഡിയെന്നും മകളെ സന്തോഷത്തോടെ പറഞ്ഞയക്കാന്‍ കഴിഞ്ഞ ഈ അച്ഛനാണ് ഏറ്റവും വലിയ ഭാഗ്യവാനെന്നും അഭിപ്രായപ്പെടുന്നുണ്ട്.