സ്കൂളിലൊക്കെ പോകാൻ ബാഗ് പായ്ക്ക് ചെയ്യാൻ നമ്മൾ എന്തുമാത്രം സമയമെടുക്കും? എന്നാൽ ഇരിഞ്ഞാലക്കുടയിലെ ജോവാന തെരേസ ഈ ബാഗ് കൊണ്ടൊരു റെക്കോർഡ് കൈക്കലാക്കിയിരുക്കുകയാണ്. സ്കൂൾ ബാഗ് പായ്ക്ക് ചെയ്യാൻ ജോവാനക്ക് വേണ്ടത് വെറും 12.52 സെക്കൻഡ് മാത്രം.
ടെക്സ്‌റ്റ് ബുക്ക്, നോട്ട്ബുക്ക്, പൗച്ച്, ലഞ്ച് ബോക്സ‌്, ഷോർട്‌സ്, സോക്സ്, ടീ ഷർട്ട് എന്നിവ പാക്ക് ചെയ്യാൻ ഈ ആറാം ക്ലാസുകാരി എടുത്തത് നിമിഷങ്ങൾ മാത്രം. അങ്ങനെ ജോവനയുടെ ബാഗിൽ ഒരു ഗിന്നസ് റെക്കോർഡും എത്തി. അതിന്‍റെ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി.
ഗിന്നസ് റെക്കോർഡിനായി ഓൺലൈൻ വഴിയായിരുന്നു മത്സരം. 16 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിലായിരുന്നു ജോവാനയുടെ നേട്ടം. അവധിക്കാലം മുതലേ മത്സരത്തിനുള്ള പരിശീലനത്തിലായിരുന്നു. ജോവാനയുടെ സഹോദരിയാണ് കട്ട സപ്പോർട്ടുമായി കൂടെ നിന്നത്. ഇപ്പോള്‍ തന്‍റെ തന്നെ റെക്കോർഡ് മറികടക്കാനുള്ള ശ്രമത്തിലാണ് ജോവാന.