TOPICS COVERED

വിമാനാപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം മഞ്ഞുമലയിൽ മറഞ്ഞു കിടന്നത് 56 വര്‍ഷം. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ ശരീരഭാഗങ്ങളാണ്  സൈന്യം കണ്ടെടുത്തത്. ആറന്മുള പൊലീസിനെ ഇക്കാര്യം സൈന്യം  അറിയിച്ചു . 1968 ഫെബ്രുവരി 7ന്  ലഡാക്ക് മേഖലയിലെ ധാക്ക   മഞ്ഞുമലകളിൽ ആണ് 103 പേരുമായി പോയ വിമാനം തകർന്നു വീണത്.  

Read Also: 56 വര്‍ഷംമുന്‍പ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

മരിക്കുമ്പോൾ തോമസ് ചെറിയാന് പ്രായം 22 വയസായിരുന്നു .   സൈന്യത്തിൽ ജോലിയിൽ പ്രവേശിച്ച് തന്റെ ആദ്യ പോസ്റ്റിങ് സ്ഥലത്തേക്കു പോകുന്നതിനിടെ ആയിരുന്നു അപകടം. മൃതദേഹം ലഭിച്ചതില്‍  സന്തോഷവും വേര്‍പാടില്‍ അതിലേറെ  ദുഃഖവുമുണ്ടെന്ന് സഹോദരങ്ങള്‍. മൃതദേഹം എപ്പോള്‍ എത്തിക്കുമെന്ന് ഇന്നറിയാമെന്ന് സഹോദരന്‍ തോമസ് വര്‍ഗീസ് പറഞ്ഞു

പാതി നിറഞ്ഞ മിഴികളിലൂടെ തോമസ് തോമസ് തന്റെ പ്രിയപ്പെട്ട സഹോദരൻ പൊന്നച്ചന്റെ ചിത്രം കൺനിറയെ കണ്ടു. പൊന്നച്ചൻ എന്നുവിളിക്കുന്ന തോമസ് ചെറിയാനെ, 56 വർഷം മുൻപുള്ള ചിത്രം അത്ര വ്യക്തമല്ലാതിരുന്നിട്ടും ഒറ്റനോട്ടത്തിൽ അദ്ദേഹം തിരിച്ചറിഞ്ഞു.  കരസേനയുടെ റജിസ്റ്ററിൽ നിന്നാണ് ഹിമാചലിൽ 1968ൽ വിമാനാപകടത്തിൽ മരിച്ച തോമസ് ചെറിയാന്റെ 22 വയസ്സിലെ ഫോട്ടോ മുതിർന്ന സഹോദരന്റെ മകൻ ഷിജുവിന്റെ ഫോണിലേക്ക് സൈനിക ഉദ്യോഗസ്ഥർ അയച്ചു കൊടുത്തത്.