TOPICS COVERED

സ്വപ്നത്തിന്‍റെ കാതൽ ചീന്തി മിനുക്കി വിജയഗാഥ രചിച്ച കൊച്ചി കടവന്ത്രയിലെ പിങ്കി എന്ന വീട്ടമ്മയെ പരിചയപ്പെടാം. ആശാരിമാർ മുതൽ യൂട്യൂബ് വരെ യിൽ അവരുടെ ഗുരുക്കളായി. പിങ്കിയുടെ ഫർണീച്ചറുകൾക്ക് മാത്രമല്ല ഹോം ഡെക്കോറുകൾക്കും വിദേശത്ത് നിന്ന് വരെ ആവശ്യക്കാരേറെയാണ്.

വീട് നിർമാണത്തിനിടെ ജനലുകളും വാതിലുകളും ഉണ്ടാക്കുന്നത് കണ്ടപ്പോൾ തോന്നിയ ഒരാശ. തടികൊണ്ടുള്ള ഹോം ഡെക്കോറുകൾ തപ്പി നടന്നപ്പോൾ ഇഷ്ടപ്പെട്ടത് കിട്ടാത്തതും ഒരു കാരണമായി. പിന്നെ ഒന്നും നോക്കിയില്ല, പിങ്കി മരപ്പണി പഠിക്കാനിറങ്ങി. വടുതല സ്വദേശി സോളമൻ ആശാരിയിൽ നിന്നും കുറച്ചു വിദ്യകളൊക്കെ പഠിച്ചു . പിന്നെ യൂട്യൂബായി ഗുരു. ഫർണീച്ചറുകളും കരകൗശല വസ്തുക്കളുകൊണ്ട് വീട് നിറഞ്ഞു. വീട്ടിലെ കാർ പോർച്ചായിരുന്നു പണിശാല.

പിങ്കിയുടെ ആഗ്രഹത്തിന് പിന്തുണയുമായി കുടുംബവും എത്തിയതോടെ കഥയാകെ മാറി. കടൽ കടന്നും പിങ്കിയെ തേടി ഓർഡറുകൾ എത്തി. ഇൻ്റീരിയർ ഡിസൈനിങിലും കഴിവ് തെളിയച്ചതോടെ നഗരത്തിലെ മിക്ക വീടുകളിലും പിങ്കിയുടെ കയ്യൊപ്പുണ്ട്. രാത്രി വരെ നീളുന്ന പണിക്കോപ്പുകളുടെ ഒച്ചപ്പാടാണ് ഇപ്പോൾ പിങ്കിക്ക് പ്രിയം

Pinki house wife Carpenter: