വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവണ്‍മെന്‍റ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം നടന്നത് . ഷീനയുടെ മകളുടെ വിവാഹം ഞായറാഴ്ച്ചയായിരുന്നു.
കോട്ടയം കുടയംപടിയിലുള്ള വരന്‍റെ വീട്ടിലെ റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടം. ഇന്നലെ രാത്രി 11 മണിയോടെ വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും മുപ്പതടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷീന മരണമടഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന ഭർത്താവിനും മകനും പരുക്കുകളുണ്ട്.