2024ലെ രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ 7 മലയാളികൾ ഇടംനേടി. നൂറ് പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മലയാളിയായ സമ്പന്നരിൽ മുന്നിൽ. 7.4 ബില്യൻ ഡോളർ ആസ്തിയോടെ രാജ്യത്തെ 39–ാം സ്ഥാനം യൂസഫലി സ്വന്തമാക്കി. ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടികയിൽ ഇടംപിടിച്ചു. 37–ാം സ്ഥാനത്താണ് മുത്തൂറ്റ് ഫാമിലി. Also Read :എം.എ യൂസഫലി അതിസമ്പന്നനായ മലയാളി; ആസ്തി 37,500 കോടി രൂപ
കല്യാൺ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി.എസ് കല്യാണരാമൻ അറുപതാം സ്ഥാനത്തുണ്ട്. 5.38 ബില്യൻ ഡോളറാണ് ടി.എസ് കല്യാണരാമന്‍റെ ആസ്തി. മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും ധനികൻ. 119.5 ബില്യൻ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 27.5 ബില്യൻ ഡോളറിന്‍റെ വളർച്ചയാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. 48 ബില്യൻ ഡോളർ നേട്ടത്തോടെ 116 ബില്യൻ ഡോളറിന്‍റെ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്.