janeet-cancer

TOPICS COVERED

ആഗ്രഹങ്ങളും സന്തോഷങ്ങളുമൊക്കെ ഒരൊറ്റ രോഗം ഇല്ലാതാക്കിയ അവസ്ഥ പറയുന്നുണ്ട് വയനാട് പടിഞ്ഞാറത്തറയിലെ ജനീത്. കാൻസറിനെ അതിജീവിക്കാൻ 9 ലക്ഷം രൂപയെന്ന കടമ്പയാണ് ജനീതിന്റെ മുന്നിലുള്ളത്. സുമനസുകളുടെ സഹായമുണ്ടായാൽ വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാമെന്ന് പ്രതീക്ഷയും ബാക്കിയുണ്ട്..

മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ജനീത്. ഓട്ടോയോടിച്ചായിരുന്നു ഉപജീവനം കണ്ടെത്തിയത്. പടിഞ്ഞാറത്തറയിലെ കൊച്ചു വീട്ടിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടെ നാല് മാസം മുമ്പാണ് കാൻസർ വില്ലനായി വന്നത്. പിന്നെ ജീവിതമാകെ മാറി. 

മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ല ജനീതിന്. ജോലിക്ക് പോകാൻ പറ്റാതായതോടെ കുടുംബം പട്ടിണിയെന്ന നിലയിലായി. അടിയന്തര ചികിൽസക്ക് 9 ലക്ഷം രൂപ വേണം. നിസഹായനാണ്. നാട്ടുകാർ ചേർന്ന് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചങ്കിലും പ്രതീക്ഷിച്ച തുക കണ്ടെത്താനായില്ല. സുമനസ്സുകളുടെ സഹായം തേടുകയാണ് ജനീതും കുടുംബവും. തന്നെ കൈവിടില്ലെന്ന് ഉറപ്പിക്കുന്നുണ്ട് ഈ യുവാവ്. 

 

Bank Detail 

MP CHERIAN, REJITHA V

Federal Bank ltd, padinjarathara

Account Number : 1796 0100 1111 25

IFSC : FDRL 0001796

Wayanad native janeet needs helps for cancer treatment:

Wayanad native janeet needs helps for cancer treatment