ഇന്നു രാവിലെയാണ് എറണാകുളം ചോറ്റാനിക്കര കക്കാട് അധ്യാപക ദമ്പതികളെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപക ദമ്പതികള്‍ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഏഴും ഒന്‍പതും വയസുളള മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. വിശദമായ പരിശോധനക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് ഡിവൈഎസ്‌പി ഷാജന്‍ മനോരമന്യൂസിനോട് പറഞ്ഞു.
കുടുംബത്തിന് സാമ്പത്തികബാധ്യതകളുണ്ടെന്നാണെ് അറിയാന്‍ സാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കണ്ടനാട് സ്കൂള്‍ അധ്യാപകരായ രഞ്ജിത്തിനെയും രശ്മിയെയും രണ്ടു ദിവസമായി കാണാതായതോടെ സ്കൂളില്‍ നിന്നും സഹപ്രവര്‍ത്തകര്‍ വിളിച്ചു നോക്കി. രണ്ടു ദിവസമായി ഒരു പ്രതികരണവും ഇല്ലാതായതോടെയാണ് അസ്വാഭാവികത തോന്നി അന്വേഷിക്കുന്നത്. നാട്ടുകാരുള്‍പ്പെടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി കക്കാട് താമസിക്കുന്നവരാണെങ്കിലും നാട്ടുകാരുമായി വലിയ ബന്ധം കാത്തു സൂക്ഷിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രശ്നങ്ങളൊന്നും ഉള്ളതായി അറിയില്ല, രാവിലെ ജോലിക്കു പോകും തിരിച്ചുവരും, അതിനപ്പുറം കുടുംബത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്ത സ്ഥലത്ത് തന്നെ ബന്ധുക്കളും താമസിക്കുന്നുണ്ട്.
അതേസമയം മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളാരും പ്രതികരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. അതേസമയം സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മൃതദേഹങ്ങള്‍ വൈദ്യപഠനത്തിന് നല്‍കണമെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്