വിപ്ലവനായകന് വിഎസിന് ഇന്ന് 101ാം ജന്മദിനം. വിഎസിന്റെ 101-ാം പിറന്നാൾദിനം ജൻമനാടായ പുന്നപ്രയും വിപുലമായി ആഘോഷിക്കും. രാവിലെ 10 ന് ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ CPM അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഒത്തു ചേർന്ന് കേക്ക് മുറിക്കും. സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ, എച്ച് സലാം MLA അടക്കമുള്ളവർ പങ്കെടുക്കും.
തുടർന്ന് ജൻമദിന സമ്മേളനവും ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് വി എസിൻ്റെ ആരാധകർ ചേർന്ന് രൂപികരിച്ചിട്ടുള്ള ജനനായകൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൻമദിന സമ്മേളനം നടക്കും. ചടങ്ങിൽ വയോധികർക്ക് വസ്ത്രങ്ങൾ നൽകും. പായസവും വിതരണം ചെയ്യും. മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.