മകളുടെ വിവാഹ വേദിയില്‍ അഞ്ച് യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി പിതാവ്. മലപ്പുറം തിരൂരാണ് ജാതിമതഭേദങ്ങൾക്കപ്പുറം മനുഷ്യസ്നേഹം ഊട്ടിയുറപ്പിച്ച സമൂഹ വിവാഹം നടന്നത്. പ്രവാസിയും വ്യവസായിയുമായ ഇരിങ്ങാവൂർ സ്വദേശി നെല്ലിക്കാട്ട് സുകുമാരന്‍റെ മകൾ ഡോ. സുപ്രിയയുടെ വിവാഹ വേദിയിലാണ് 5 യുവതികളുടെ വിവാഹം നടത്തിയത്,
മകളുടെ ആഗ്രഹമായിരുന്നു ഇങ്ങനെയൊരു കല്യാണം. അച്ഛന്‍, പൂര്‍ണ മനസോടെ ആ ആഗ്രഹം സഫലമാക്കി. പെരിന്തൽമണ്ണ, പട്ടിക്കാട്, വെട്ടം ചീർപ്പ്, പെരുന്തല്ലൂർ, തുവ്വക്കാട് എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഹിന്ദു, മുസ്ലിം വിഭാഗത്തില്‍പ്പെട്ട വധൂവരന്മാരാണ് സുപ്രിയക്കൊപ്പം മതാചാരപ്രകാരം വിവാഹിതരായത്. 6 പവന്‍ സ്വർണാഭരണവും 10,000 രൂപയും നവ വധുവരന്മാര്‍ക്കുള്ള സ്നേഹ സമ്മാനം.
പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് നിക്കാഹിന് നേതൃത്വം നൽകിയത്. പെരുകമന ശംഭു നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ഹൈന്ദവ രീതിയിലുള്ള വിവാഹ ചടങ്ങുകൾ. മാതൃകാകരമെന്ന ആശംസകള്‍ എവിടെയും നിറഞ്ഞു.വ്യത്യാസങ്ങളൊന്നുമില്ലാത്ത, കരുതലിന്‍റെ വാല്‍സല്യ കാഴ്ച്ച.