TOPICS COVERED

  • തൃശൂരില്‍ 104 കിലോ സ്വര്‍ണം പിടിച്ചെടുത്തു
  • കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്

ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ ഒരു അടിപൊളി ഉല്ലാസ യാത്രയ്ക്ക് എല്ലാവരും പോകുന്നു, കിടിലന്‍‍ ടൂറിസ്റ്റ് വണ്ടിയില്‍ യാത്ര, പക്ഷെ തൃശൂരില്‍ എത്തിയപ്പോള്‍ ഒരു സിനിമ സ്റ്റൈല്‍ ട്വിസ്റ്റ്, കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിനുള്ള തുടക്കമായിരുന്നു അത്. ‘ടെറെ ദെല്‍‍ ഓറോ’ (സ്വര്‍ണഗോപുരം) എന്നു പേരിട്ട പരിശോധനയില്‍ പങ്കെടുത്തത് 640 ഉദ്യോഗസ്ഥര്‍. ആറുമാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു റെയ്ഡ്. ക്ലാസെന്നു പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ വിളിച്ചത്, റെയ്ഡില്‍ പിടിച്ചതാകട്ടെ 104 കിലോ സ്വര്‍ണവും.

തൃശൂരില്‍ 104 കിലോ സ്വര്‍ണം പിടിച്ചെടുത്തു; കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്

റെയ്ഡ് വിവരം ചോരാതിരിക്കാൻ പരിശീന ക്ലാസെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഉദ്യോഗസ്ഥർ സംഘടിച്ചു. തൃശൂരിൽ വന്ന ശേഷം വിനോദസഞ്ചാര ബാനർ ബസിൽ കെട്ടി. 75 സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളില്‍  ഒരേ സമയം ഉദ്യോഗസ്ഥർ കയറി സ്റ്റോക്ക് റജിസ്റ്ററിൽ ഉള്ളതിനേക്കാൾ സ്വർണം പല സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചു. ഒരു കിലോ സ്വർണം കണക്കിൽപ്പെടാതെ പിടിച്ചാൽ അഞ്ചു ശതമാനം വരെ പിഴ .72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്‍റെ വില. പിടിച്ചെടുത്ത 104 കിലോ ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി.മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നതെന്നും നാളെ രാവിലെ വരെ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.

ENGLISH SUMMARY:

The GST Department on Thursday conducted raids on gold jewellery manufacturing units and shops in Thrissur, seizing 120 kg of unaccounted gold so far. According to State GST Intelligence Deputy Commissioner Dinesh Kumar, the investigation is ongoing