TOPICS COVERED

കേരളത്തിന് ഇന്ന് 68–ാം പിറന്നാള്‍. പേരിട്ട് കാത്തിരുന്നൊരു ജനനം ഉണ്ട് മലയാളിക്ക്. ജനിക്കുന്നതിന് മുന്നേ പേരിട്ട ചരിത്രമുണ്ടോ എന്നാണ് ചോദ്യമെങ്കില്‍...എന്നാല്‍ അങ്ങനെയും ഒരു കഥയുണ്ട് എന്നാണ് ഉത്തരം.

ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് കേരളം നിലവിൽ വരുന്നത്.എന്നാൽ സംസ്ഥാന രൂപീകരണം നടക്കുന്നതിന് മുൻപ് തന്നെ കേരളമെന്നുതന്നെയാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത് എന്നത് രസകരമായ ഒരു വസ്തുതയാണ്.

1982ൽ ആന്ധ്രയിൽ ഗാന്ധിയനായ ശ്രീരാമലു ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം ആവശ്യപ്പെട്ട് ആഴ്ചകളോളം നിരാഹാര സത്യാഗ്രഹ അനുഷ്ഠിച്ച് രക്തസാക്ഷിത്വം. പിന്നാലെ 53ല്‍ ആന്ധ്ര സംസ്ഥാനം രൂപീകരിക്കാൻ കേന്ദ്രം നിർബന്ധിതരായി.  അതിന്റെ തുടർച്ചയെന്നോണമാണ് കേരളവും യാഥാർത്ഥ്യമാകുന്നത്. കേരളത്തിലെ 14 ജില്ലകൾക്കും ഓരോ കഥ പറയാനുണ്ട്. മലയാളം മാത്രമല്ല തമിഴ്, കൊങ്കിണി, തുളു തുടങ്ങിയ ഒട്ടുമിക്ക ഭാഷകളുടെയും സംസ്കാര സമ്പന്നത കേരളത്തിന്റെ അതിർത്തികളെ തൊട്ടുപോകും. വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെ നിരവധി സംസ്കാരങ്ങളാൽ സമ്പന്നമായ നാട്.