ഓൺലൈൻ ബിസിനസിലൂടെ പണം നേടുന്ന ഭാര്യയും ഭർത്താവും അതായിരുന്നു പെൺകെണി കേസിലെ ഷെമിയെയും ഭർത്താവ് സോജനെയും കുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും അറിയാവുന്ന കാര്യം . അല്ലെങ്കില്‍ അങ്ങനെയാണ് ഞങ്ങള്‍ എന്ന് അവര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചു. ഇതിനായി വീട്ടിലേയ്ക്ക് ആരെങ്കിലും വന്നാല്‍ അവരെ കാണിക്കാനായി ഷെമി ലാപ്പ് ടോപ്പില്‍ പണിയെടുക്കുന്നതായി അഭിനയിക്കും. എപ്പോഴും കംപ്യൂട്ടറിന്‍റെ മുന്നിലായിരിക്കുമെന്നതിനാൽ കൂട്ടുകാർക്കും ആ കാര്യത്തിൽ സംശയം തോന്നിയിരുന്നില്ല. പെൺകെണിയിലൂടെ 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഇരുവരുടെയും യഥാർഥ ‘ബിസിനസ്’ നാടറിയുന്നത്. Also Read : ആദ്യം ഹായ്, പിന്നെ സെക്സ് ടോക്ക്, പിന്നാലെ തുണിയുരിഞ്ഞു; ഷെമിയുടെ തട്ടിപ്പ് ഇങ്ങനെ
ആദ്യം ഒരു ഹായ് അയച്ച് ഷെമി ഇരയെ വീഴ്ത്തും. പിന്നാലെ വാട്സാപ് വീഡിയോ കോളിലൂടെ നഗ്നശരീരം കാണിച്ച് കെണി ഒരുക്കും. 2020ൽ വ്യാപാരിയെ വാട്സാപ് വഴി പരിചയപ്പെട്ട ഷെമി ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്ന് വിശ്വസിപ്പിച്ച് പണം കടം വാങ്ങിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. പിന്നീട് വിഡിയോ കോളിലൂടെ നഗ്നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കുകയും, ചാറ്റുകളും വിഡിയോ കോളുകളും പുറത്ത് വിടുമെന്നു ഭീഷണിപ്പെടുത്തി വലിയ തുകകൾ കൈപ്പറ്റുകയായിരുന്നു. ഡ്രൈവറായിരുന്ന സോജൻ ആലപ്പുഴയിൽ വച്ചാണ് ഷെമിയെ പരിചയപ്പെടുന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഷെമിയെ 5 വർഷം മുൻപാണ് സോജൻ വിവാഹം ചെയ്തത്. തുടർന്ന് വിവിധയിടങ്ങളിലായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇഞ്ചവിളയിൽ ഇവർ താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തൃശൂർ വെസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.