ആരോടും പരാതിയല്ലാത്ത രണ്ട് അഭിനേത്രികൾ, രാവെന്നോ പകലെന്നോ നോട്ടമില്ലാതെ നാടകത്തിനായി ഓട്ടം, അവസാനം ജീവന് തുല്യമായി കണ്ട നാടകം കഴിഞ്ഞ് മടങ്ങും വഴിയുണ്ടായ അപകടത്തില്‍ ദാരുണാന്ത്യം. തീരാ നോവാവുകയാണ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ജലിയും ജെസിയും.
വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അപകടം നടന്നത്. കേളകം മലയാമ്പാടി റോഡിലെ എസ് വളവിൽ വച്ചാണ് നാടക സംഘം സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോഴതാണ് അപകടകാരണമെന്നാണ് സൂചന.ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. 14 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
ഇരുവരെയും കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സൈബറിടത്ത് നോവാകുന്നത്. നാടക രംഗത്തെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും അവർ വേഷം കെട്ടി ആടി നിങ്ങളെ രസിപ്പിക്കുകയും നന്മതിന്മയെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്ന സന്ദേശവാഹകരാണെന്നും ചെറു സൗകര്യങ്ങളിൽ ഒരു തരി പരാതിയില്ലാതെ നാടകത്തിനായി ജീവിക്കുന്നവരാണെന്നും കുറിപ്പില്‍ പറയുന്നു
കുറിപ്പ്
മലയാള നാടക രംഗത്തെ പ്രമുഖരായ രണ്ടു അഭിനേത്രികൾ ജെസ്സി മോഹനുംഅജ്ഞലിയും വാഹനാപകടത്തിൽ മരണപ്പെട്ടു .ജെസ്സി കാളിദാസയിലെ ഒരു അഭിനേത്രിയായിരുന്നു .. റെയിൻബോ, സതി എന്ന നാടകങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ച പ്രീയ സഹോദരി കൂടെ സഞ്ചരിച്ച മറ്റു കലാകാരന്മാരും പല ആശുപത്രികളിലായി പരിക്കേറ്റ നിലയിലാണ് ,കണ്ണൂരിലായിരുന്നു അപകടം . ഈ ദു:ഖകരമായ അവസ്ഥ മലയാള നാടക രംഗത്തെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ് .. സമൂഹത്തിൻ്റെ നന്മയ്ക്കും ഉയർച്ചക്കും വേണ്ടിയാണ് ഓരോ നാടകവും അവതരിക്കപ്പെടുന്നത് .. കലാകാരൻമാർ .. അവർ വേഷം കെട്ടി ആടി നിങ്ങളെ രസിപ്പിക്കുകയും.. നന്മതിന്മയെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്ന സന്ദേശവാഹകരാണ് .. ഒരു സുരക്ഷിതത്വവും ഇല്ലാതെ അവർ കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടന്ന് കിട്ടുന്ന ചെറു സൗകര്യങ്ങളിൽ ഒരു തരി പരാതിയില്ലാതെ തങ്ങളുടെ കർത്തവ്യം നിർവ്വഹിച്ചികൊണ്ടേയിരിക്കുന്നു.കാലവും സമീപനവും മാറേണ്ടിയിരിക്കുന്നു .ഒരു കലാകാരൻ്റേയും ജീവൻ ഇതു പോലെ പൊലിയാതിരിക്കട്ടേ . ആദരാജ്ഞലികൾ