കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കി പരിപാലിക്കുന്നതിനു വേണ്ടി സൂപ്പർഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സർക്കുലർ ബസുകൾ രണ്ടു ദിവസത്തിലൊരിക്കലും, ഓർഡിനറി നോൺ എസി ബസുകൾ മൂന്നു ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്നാണ് നിയമം. എന്നാല്‍ എത്രയാളുകള്‍ ഇത് ചെയ്യുന്നുണ്ടെന്ന് ചോദിച്ചാല്‍ മറുപടി കൃത്യമായി ഉണ്ടാവില്ല. പലപ്പോഴും വ്യത്തിയില്ലാതെ പൊടിപിടിച്ച് ഓടുന്ന കെഎസ്ആര്‍ടിസി ബസ് നമ്മളില്‍ പലരും കാണാറും ഉണ്ട്. ഇപ്പോളിതാ ഡ്യൂട്ടി ഇല്ലാത്ത ദിവസം പോലും ഡിപ്പോയും ബസും പരിപാലിക്കുന്ന ഡിപ്പോ ഇന്‍ചാര്‍ജിനെ പറ്റി ടീം ആനവണ്ടി ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് വൈറല്‍.
വണ്ടിയില്‍ അഴുക്ക് കണ്ടിട്ട് സാറെ വണ്ടി കഴുകിയാലോ എന്ന് ചോദിച്ചപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം വന്ന് കഴുകിയെന്നും ഡ്യൂട്ടി ഇല്ലാത്ത ദിവസം പോലും ഡിപ്പോയും ബസും പരിപാലിക്കുന്നുവെന്നും കുറുപ്പില്‍ പറയുന്നു. ജോലിയോട് നൂറ് ശതമാനം നീതി പുലർത്തുന്ന ഇത് പോലുള്ള ജീവനക്കാർ ആണ് എന്നും കെഎസ്ആര്‍ടിസിക്ക് ആവശ്യമെന്നും ആനവണ്ടി ഗ്രൂപ്പില്‍ വന്ന കുറുപ്പില്‍ പറയുന്നു.
കുറിപ്പ്
ഇത് വെഞ്ഞാറമൂട് ഡിപ്പോയിലെ IC ശശി സാര്‍, വണ്ടിയിൽ നല്ല അഴുക്ക് ഉണ്ടായിരുന്നത് കണ്ട് ഞാൻ പറഞ്ഞു സാറേ വണ്ടി നമ്മക്ക് അങ്ങ് കഴുകി വൃത്തിയാക്കിയാലോ.....കേട്ട ഉടനെ *പിന്നെന്താ* എന്ന് സാറും. പിന്നെ ഒന്നും നോക്കീല, അങ്ങ് തുടങ്ങി, കട്ടക്ക് കൂടെ സാറും അങ്ങനെ പറ്റുന്ന അത്രയും വൃത്തിയാക്കി Duty ഇല്ലാത്ത ദിവസവും Sir ഡിപ്പോയിൽ കാണും ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം നീതി പുലർത്തുന്ന ഇത് പോലുള്ള ജീവനക്കാർ ആണ് എന്നും KSRTC ക്ക് ആവശ്യം ഇങ്ങനെ ഉള്ളവർ ആണ് KSRTC യുടെ വിജയവും .