കടലില്പോകുന്നവര്ക്കൊക്കെയിപ്പോള് കിട്ടുന്നത് വലനിറയെ പെടപെടയ്ക്കുന്ന ചാള. പ്രതാപകാലം കഴിഞ്ഞ ചാളയുടെ വിലയാകട്ടെ 20, 25, 30 എന്നിങ്ങനെയൊക്കെ കുത്തനെയിടിഞ്ഞു. അങ്ങനെ വിലയിടിഞ്ഞ ചാളയിപ്പോള് മുടക്കുമുതല്‍ പോലും തരുന്നില്ലെന്ന് മത്സ്യതൊഴിലാളികള്‍.
രുചിയേറെയുള്ളതുകൊണ്ട് വാങ്ങാനെത്തുന്നവരുടെ മടക്കം തുച്ഛവിലയില്‍ കൂടനിറയെ ചാളയുമായാണ്.