navanaeeth-sabarimala

TOPICS COVERED

പതിനെട്ടാം വട്ടവും പതിനെട്ടാം പടികയറി ഒന്‍പത് വയസുകാരി നവനീതു. നാലാംവയസിലാണ് ആദ്യം അയ്യപ്പനെ കാണാന്‍ എത്തിയത്. ഒരു തെങ്ങിന്‍ തൈയുമായാണ് ഇക്കുറി ശബരിമലയില്‍ എത്തിയത്.

 

നാലാംവയസില്‍ അച്ഛന്‍റെ സഹോദരനാണ് ആദ്യം കൊണ്ടുവരുന്നത്. പിന്നെ എല്ലാവര്‍ഷവും പലവട്ടം 21 ദിവസം വ്രതമെടുത്ത് മലകയറി. നാലാം വയസുമുതല്‍ നടന്നാണ് മലകയറ്റം. ഓരോ ദര്‍ശനവും രേഖപ്പെടുത്തി വച്ചു. ഇക്കുറി അച്ഛനൊപ്പമാണ് മലകയറിയത്. വീട്ടില്‍ സദ്യയടക്കം നടത്തിയാണ് കെട്ടുമുറുക്കിയത്. പതിനെട്ടാം വട്ടം മലകയറിയതോടെ തല്‍ക്കാലം ദര്‍ശനത്തിനുള്ള വരവ് നിര്‍ത്തുകയാണ്.

തിരുവനന്തപുരം പാപ്പനംകോട് സ്വദേശികളായ ജീവന്‍റേയും രാജശ്രീയുടേയും മകളാണ് നാലാംക്ലാസ് വിദ്യാര്‍ഥിനിയായ നവനീതു. മൂത്ത സഹോദരി എട്ടാംക്ലാസുകാരിയായ നവനീത ഏഴുവട്ടമാണ് മലകയറിയത്. മണ്ഡലകാലത്ത് 41 ദിവസം വ്രതമെടുത്ത് പതിനെട്ടു വട്ടംമല ചവിട്ടുന്നവരാണ് ഗുരുസ്വാമിമാരാകുന്നത്. പക്ഷേ ചെറിയപ്രായത്തില്‍ പതിനെട്ടു വട്ടം മലചവിട്ടിയ നവനീതുവിന്‍റെ ഭക്തിയാണ് തിളങ്ങി നില്‍ക്കുന്നത്. വീണ്ടും വരാനാണ് ആഗ്രഹമെങ്കിലും കുട്ടിയായത് കൊണ്ട് തല്‍ക്കാലം നിര്‍ത്താന്‍ മുതിര്‍ന്നവര്‍ നിര്‍ദേശിച്ചെന്ന് കുടുംബം പറയുന്നു. പതിനെട്ടാം വരവില്‍ സന്നിധാനത്ത് തെങ്ങിന്‍തൈ നട്ടാണ് നവനീതു മലയിറങ്ങിയത്.

ENGLISH SUMMARY:

പതിനെട്ടാം പടിയില്‍ പതിനെട്ടാം തവണ; അയ്യപ്പഭക്തിയില്‍ തിളങ്ങി നവനീതു