താൻ അഭിഭാഷക വൃത്തിയില്‍ വിജയകരമായി 20 കൊല്ലം പൂര്‍ത്തീകരിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീർ. പിന്നിട്ട പാതയില്‍ അതീവ ദരിദ്രരായ ഒത്തിരി പേര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും സഹായങ്ങള്‍ ചെയ്ത് കൊടുത്തതാണ് ഏറ്റവും വലിയ ചാരിതാര്‍ത്ഥ്യമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കോടതിയിലോ, കോട്ടിടുമ്പോഴോ, വക്കീലോഫീസിലോ രാഷ്ട്രീയം സംസാരിക്കാറില്ല. വക്കീലെന്ന നിലയില്‍ രാഷ്ട്രീയ വ്യത്യാസമോ പക്ഷപാതമോ കാട്ടാതെ കക്ഷിയുടെ വിജയം മാത്രം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. കടന്നു വന്ന വഴികളില്‍ ആരെയും പറ്റിക്കാതെയും, എതിര്‍പക്ഷത്തോട്ട് പക്ഷം ചേരാതെയുമാണ് നിലകൊണ്ടത്. - അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു.
ക്രിമിനല്‍ കേസുകളില്‍ തന്റെ ഗുരുവായ മോഹന്‍കുമാര്‍ കിരണ്‍സാറിനും, പിന്നീട് വലിയ സെഷന്‍സ് കേസുകളില്‍ വഴി തെളിച്ച ചീരാണിക്കര ഗോപിനാഥന്‍ നായര്‍ സാറിനോടും കടപ്പാട്. ഒപ്പമുള്ള മറ്റ് ജൂനിയര്‍ അഭിഭാഷകരായ മുഹമ്മദ് മുശ്താഖ്,ജ യപ്രകാശ്, അഭിരാം ഗോപിനാഥന്‍, അനന്തകൃഷ്ണന്‍, അനന്തുനായര്‍, ക്ളര്‍ക്ക് ഗോകുല്‍ നന്ദു എന്നിവര്‍ക്ക് വളരാന്‍ അത്രയേറെ അവസരം തുറന്ന് കൊടുത്തു വരുന്നു. - ഇങ്ങനെയാണ് ബിആർഎം ഷെഫീർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
സര്‍വ്വശക്തന്റെ മഹത്തായ അനുഗ്രഹത്താല്‍, ഏറ്റവും പ്രിയങ്കരരായ ഉമ്മച്ചിയുടേയും വാപ്പച്ചിയുടേയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനായാല്‍, ഗുരുക്കന്‍മാരുടെ ഗുരത്വത്താല്‍ 20 കൊല്ലം അഭിഭാഷക വൃത്തിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ് .കേവലം രാഷ്ട്രീയ നേതാക്കള്‍ പേരിന് മുന്നില്‍ ഒരു ഗുമ്മിന് അഡ്വഃ എന്ന് വയ്ക്കും പോലെയല്ല എത്ര തിരക്കിനിടയിലും, കേരളത്തില്‍ എവിടെ വൈകിട്ട് പ്രസംഗിച്ചാലും യാത്ര ചെയ്ത് 11 മണിക്ക് നെടുമങ്ങാട് കോടതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ക്രിമിനല്‍ കേസുകളില്‍ ഗുരുവായ മോഹന്‍കുമാര്‍ കിരണ്‍സാറി ന്റെ ജൂനിയറായി പ്രവര്‍ത്തിച്ചതിനാല്‍ അദ്ധേഹത്തോടും..പിന്നീട് വലിയ സെഷന്‍സ് കേസുകളില്‍ വഴി തെളിച്ച ചീരാണിക്കര ഗോപിനാഥന്‍ നായര്‍ സാറിനോടും കടപ്പാട്.. പിന്നിട്ട പാതയില്‍ അതീവ ദരിദ്രരായ പാവങ്ങള്‍ ഒത്തിരി പേര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും സഹായങ്ങള്‍ ചെയ്ത് കൊടുത്തതാണ് ഏറ്റവും വലിയ ചാരിതാര്‍ത്ഥ്യം.. കോടതിയിലോ ,കോട്ടിടുമ്പോഴോ,വക്കീലാഫീസിലോ രാഷ്ട്രീയം സംസാരിക്കാറില്ല..വക്കീലെന്ന നിലയില്‍ രാഷ്ട്രീയ വ്യത്യാസമോ പക്ഷപാതമോ കാട്ടാതെ കക്ഷിയുടെ വിജയം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കടന്നു വന്ന വഴികളില്‍ ആരെയും പറ്റിക്കാതെയും,എതിര്‍പക്ഷത്തോട്ട് പക്ഷം ചേരാതെയും നിലകൊണ്ടു.. വലിയ സമ്പാദ്യങ്ങളുണ്ടാക്കിയില്ലെങ്കിലും കിട്ടിയ സൗഹൃദങ്ങളും ബന്ധങ്ങളും അത്രമേല്‍ വിലപ്പെട്ടതാണ്. അഭിഭാഷക യാത്രയില്‍ കൂടെ നിന്ന അഡ്വഃ അനസിനോട് കൂടപ്പിറപ്പിനോളം ആഴത്തിലുള്ള ഗാഢ ബന്ധം. ഓഫീസിലെ ദൈനംദിന കാര്യങ്ങള്‍ ചിട്ടയോടെ നോക്കുന്ന അഡ്വഃ അമീസ് ഹുസൈനോട് വാല്‍സല്ല്യം. പരാതികളില്ലാതെ കൂടെ നിന്ന കുടുംബത്തോടും, മക്കളോടും നിറഞ്ഞ സ്നേഹം. തെറ്റുകള്‍ ചൂണ്ടികാട്ടി തിരുത്തി പ്രോല്‍സാഹനം തന്ന അനേകം ന്യായാധിപന്‍മാരോട് അതീവ ബഹുമാനം..
ഒപ്പമുള്ള മറ്റ് ജൂനിയര്‍ അഭിഭാഷകരായ മുഹമ്മദ് മുശ്താഖ്,ജയപ്രകാശ്,അഭിരാം ഗോപിനാഥന്‍,അനന്തകൃഷ്ണന്‍,അനന്തുനായര്‍,ക്ളര്‍ക്ക് ഗോകുല്‍ നന്ദു എന്നിവര്‍ക്ക് വളരാന്‍ അത്രയേറെ അവസരം തുറന്ന് കൊടുത്തു വരുന്നു.. എല്ലാവരോടും നന്ദി..