kl-bro-biju-youtuber

Image Credit: Facebook/ klbrobiju

സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യന്‍ യൂട്യൂബര്‍മാരില്‍ തന്നെ മുന്‍നിരയിലുള്ള യൂട്യൂബറാണ് മലയാളിയായ കെഎല്‍ ബ്രോ ബിജു റിത്വിക്. 2024 ലെ യൂട്യൂബ്ര് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ടോപ്പ് യൂട്യൂബര്‍മാരില്‍ നാലാം സ്ഥാനമാണ് ഈ മലയാളി യൂട്യൂബര്‍ക്ക്. മറികടന്നതാകട്ടെ ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള വമ്പന്‍മാരെ. യൂട്യൂബിന്‍റെ ഗ്ലോബല്‍ കള്‍ചര്‍ ആന്‍ഡ് ട്രെന്‍ഡ് റിപ്പോര്‍ട്ട് ഇന്ത്യ 2024 ലാണ് ഈ വിവരങ്ങളുള്ളത്. 

ക്രിയേറ്റര്‍മാര്‍ ഈ വര്‍ഷം കണ്ടന്‍റിലെ പുതുമ കൊണ്ട് പുതിയ സബ്സ്ക്രൈബേഴ്സിനെ നേടിയെന്നാണ് റിപ്പോര്‍ട്ട്. മിസ്റ്റര്‍ബീസ്റ്റ് (MrBeast) എന്ന അക്കൗണ്ടാണ് ഇന്ത്യയിലെ ഏറ്റവും ടോപ്പ് ക്രിയേറ്റര്‍. ഹിന്ദി ഡബ്സ് വഴിയും ലോക്കര്‍ കോളാബ് വഴിയും മിസ്റ്റര്‍ ബീസ്റ്റ് ഇന്ത്യന്‍ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. 

ലോകത്താകമാനം സ്വീകരിക്കപ്പെടുന്ന കണ്ടന്‍റാണ് കെഎല്‍ ബ്രോ ബിജു റിത്വിക്കിന്‍റെ വിജയം. ഇത് രാജ്യമൊട്ടാകെ സ്വീകരിക്കപ്പെട്ടതാണ് 6 കോടിയിലധികം സബ്സ്ക്രൈബമാരെ നേടാന്‍ കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ 6.21കോടി സബ്സ്ക്രൈബര്‍മാരാണ് കെഎല്‍ ബ്രോ ബിജു റിത്വിക്കിനുള്ളത്.

കണ്ണൂര്‍ സ്വദേശിയാണ് ബിജുവും കുടുംബവും. കണ്ണൂർക്കാരനും കന്നടക്കാരിയും അമ്മയും അനുമോളും അങ്കിയും എല്ലാരും ചേർന്നൊരു കുഞ്ഞു ചാനൽ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന വിവരം.

Also Read: വിലയേറിയ പ്ലേ ബട്ടൻ ഇന്ത്യയില്‍ ആദ്യം, 50 മില്യണ്‍ കടന്നു; സ്വപ്നനേട്ടത്തിൽ 'കെഎല്‍ ബ്രോ

മിസ്റ്റര്‍ബീസ്റ്റിന് ശേഷം ഫില്‍മി സൂരജ് ആക്ടര്‍, സുജല്‍ തക്രല്‍, കെഎല്‍ ബ്രോ ബിജു റിത്വിക്, യുആര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നി യൂട്യൂബര്‍മാരാണ് ഇന്ത്യയിലെ ടോപ്പ് ക്രിയേറ്റര്‍മാര്‍. 

youtube-top-creators

Image Credit: YouTube

2024 ല്‍ ഇന്ത്യയില്‍ നിന്നും സബ്സ്ക്രൈബേഴ്സിനെ നേടിയതിന്‍റെ അടിസ്ഥാനത്തിലാണ് ടോപ്പ് ക്രിയേറ്റേഴ്സിനെ തരംതിരിച്ചത്. ആര്‍ടിസ്റ്റ്, ബ്രാന്‍ഡ്, മീഡിയ കമ്പനി, കുട്ടികളുടെ ചാനല്‍ എന്നിവ ഒഴിവാക്കിയുള്ള കണക്കാണിതെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.

ഈ വര്‍ഷം ആരംഭിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യൂട്യൂബ് ചാനല്‍ 24 മണിക്കൂര്‍ കൊണ്ട് 1.9 കോടിയിലധികം സബ്സ്ക്രൈബേഴ്സിനെയാണ് നേടിയെടുത്തത്. ഇതില്‍ വലിയൊരു ഭാഗം ഇന്ത്യന്‍ ആരാധകരുടേതായിരുന്നു. 

2024 ല്‍ മോയെ മോയെ ടൈറ്റിലില്‍ വന്ന വിഡിയോ ഇന്ത്യയില്‍ 4.5 ബില്യണ്‍ കാഴ്ചക്കാരെ നേടി. ദിൽജിത്, ദോസഞ്ജ്, ദിൽജിത് ദോസഞ്ച് എന്നി കീവേഡുള്ള വീഡിയോകൾ വിഡിയോകള്‍ക്ക് 2024 ൽ 3.9 ബില്യണില്‍ കൂടുതൽ കാഴ്ചക്കാരെ ലഭിച്ചു.

സമയ് റെയ്നയുമായി ബന്ധപ്പെട്ട വിഡിയോകള്‍ക്ക് 1.5 ബില്യണിലധികം പേരാണ് കണ്ടത്. ഈ വർഷം മറാത്തി ഗാനമായ 'ഗുലാബി സാദി' രാജ്യാന്തര തലത്തിൽ 3 മില്യണിലധികം ഷോർട്ട്സിൽ ഉപയോഗിച്ചു.

ഐസിസി പുരുഷ ടി20 ലോകകപ്പ്, 2024 ലെ ഐപിഎല്‍, മോയെ മോയെ, ലോക്സഭാ തിരഞ്ഞെടുപ്പ്, അജ്ജു ഭായ്, രത്തന്‍ നവേല്‍ ടാറ്റ, അനന്ദ് അംബാനി കല്യാണം, കല്‍കി 2829 എഡി, ദില്‍ജിത് ദോസഞ്ജ്, പാരിസ് ഒളിംപിക്സ് എന്നിവയായിരുന്നു ഇന്ത്യയിലെ ഈ വര്‍ഷത്തെ ട്രെന്‍ഡിങ് വിഷയങ്ങളെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ENGLISH SUMMARY:

Malayali YouTuber KL Bro Biju Rithvik named top four Indian Youtube creator, surpassed Cristiano Ronaldo as per Youtube's Global culture and trends report 2024.