വിവാദ യൂട്യൂബര്‍ ‘തൊപ്പി’യുടെ സന്തതസഹചാരി ‘അച്ചായന്‍’ വിവാഹിതനായി. ‘തൊപ്പി’ എവിടെയുണ്ടോ ‘അച്ചായന്‍’ അവിടെയുണ്ട് എന്ന നിലയിലാണ് തൊപ്പി ഫാന്‍സും ഹേറ്റേഴ്സും ഒരുപോലെ സോജന്‍ വര്‍ഗീസ് എന്ന ‘അച്ചായനെ’ കാണുന്നത്. ആ അച്ചായന്‍റെ വിവാഹത്തില്‍ ട്രോളുകള്‍ ഉണ്ടാകാതിരുന്നാലല്ലേ അല്‍ഭുതമുള്ളു. ഇനിയുള്ള വിഡിയോകളില്‍ ഭാര്യയും ഉണ്ടാകും എന്ന അച്ചായന്‍റെ പ്രഖ്യാപനം തരംഗമായിക്കഴിഞ്ഞു.
ആതിര റോയ് ആണ് അച്ചായന്‍റെ വധു. ഭാര്യയ്ക്ക് 25 വയസേ ആയിട്ടുള്ളു എന്ന് വിവാഹശേഷം ‘അച്ചായന്‍’ നടത്തിയ വെളിപ്പെടുത്തല്‍ വന്നതോടെ സൈബര്‍ ലോകത്ത് അവിവാഹിതരായ ‘അസൂയക്കാരു’ടെ ഹാലിളകി. സ്വയം കിളവന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു അച്ചായന്‍റെ പരാമര്‍ശം. ഇത് ഏറ്റെടുത്ത ചിലര്‍ ‘കോമാളി കളിക്കുന്നവര്‍ക്കും പെണ്ണുകിട്ടി, നല്ല ചെറുപ്പക്കാര്‍ക്ക് ഈ നാട്ടില്‍ പെണ്ണില്ല’ എന്നൊക്കെയുള്ള രൂക്ഷമായ പരാമര്‍ശങ്ങള്‍ വരെ നടത്തി.
പെട്ടെന്നുള്ള വിവാഹത്തെക്കുറിച്ച് യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സോജന്‍ വര്‍ഗീസ് പറയുന്നത് ഇങ്ങനെ: ‘ആതിരയാണ് വിവാഹം കഴിക്കാമെന്ന് എന്നോട് പറഞ്ഞത്. താലികെട്ടും വരെ അത് യാഥാര്‍ഥ്യമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കുറച്ചുദിവസമായി ഞാന്‍ മറ്റൊരു വലിയ ട്രോമയില്‍ ആയിരുന്നു. അതൊന്നും കണക്കിലെടുക്കേണ്ട, ഒന്നിച്ചുജീവിക്കാം എന്ന് ആതിര പറഞ്ഞപ്പോള്‍ മുന്‍പിന്‍ നോക്കിയില്ല. ഒരു പെണ്‍കുട്ടി അങ്ങനെ ബോള്‍ഡായ ഒരു തീരുമാനമെടുക്കുമ്പോള്‍ കിട്ടുന്ന എനര്‍ജിയിലാണ് ഞാന്‍ ഇപ്പോള്‍.’
വിമര്‍ശനങ്ങള്‍ ഇനിയും വരുമെന്ന് ‘അച്ചായ’ന് ഉറപ്പാണ്. ഒന്നുമാത്രമേ പറയാനുള്ളു. ‘ഒരു മയത്തിലൊക്കെ വിമര്‍ശിക്കണം. ചങ്കില്‍ കൊള്ളുന്നതു പോലെയാകരുത്. ഈ ഞാന്‍ പഴയ ഞാനല്ല, കുടുംബസ്ഥനാണ്. കഴിഞ്ഞത് കഴിഞ്ഞു. ഇനി ജീവിതം നന്നായി ആസ്വദിച്ച് ജീവിക്കാന്‍ പോകുകയാണ്. എല്ലാവരും പിന്തുണയ്ക്കണം.’
മൂന്നാറിലേക്ക് ഹണിമൂണിന് പോകാന്‍ ഭാര്യവീട്ടുകാര്‍ പാക്കേജ് ബുക്ക് ചെയ്തുകഴിഞ്ഞുവെന്ന വമ്പന്‍ വെളിപ്പെടുത്തല്‍ കൂടി നടത്തി വിവാഹദിനത്തില്‍ അച്ചായന്‍. ഇനി ചെയ്യാന്‍ പോകുന്ന വിഡിയോകളില്‍ ഭാര്യയും ഉണ്ടാകുമെന്നാണ് സോജന്‍റെ നിലപാട്. ‘തൊപ്പി’ ഉണ്ടാകുമോയെന്നാണ് ഫോളോവേഴ്സിന്‍റെ ചോദ്യം. മോശം പദപ്രയോഗങ്ങളും സ്ത്രീവിരുദ്ധതയുമെല്ലാം നിറഞ്ഞ വിഡിയോകളുടെ പേരില്‍ ‘തൊപ്പി’യും കൂട്ടരും ഏറെ പഴികേട്ടിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി നിഹാദ് ആണ് ‘തൊപ്പി’ എന്ന പേരില്‍ അറിയപ്പെടുന്നത്. നിഹാദിന്‍റെ യൂട്യൂബ് ചാനലിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബര്‍മാരുണ്ട്. കുട്ടികളും